നുവാല്‍സില്‍ ഗവേഷണ പ്രോജക്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു


2 min read
Read later
Print
Share

തമിഴ്‌നാട് ഡോ. അംബേദ്കര്‍ നിയമ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.എന്‍.എസ്. സന്തോഷ് കുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. കെ. സി. സണ്ണി അധ്യക്ഷനായിരുന്നു

നുവാൽസിൽ നടന്ന ഗവേഷണ പ്രോജക്ട് പരിശീലന പരിപാടിയിൽ നിന്ന്

കേരള സർക്കാരിന്റെ സഹായത്തോടെ നുവാൽസിൽ നടപ്പാക്കിയ വിദ്യാർഥി ഗവേഷണ പ്രോജക്ട് പദ്ധതി പ്രകാരം അഖിലേന്ത്യാ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. തമിഴ്നാട് ഡോ. അംബേദ്കർ നിയമ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ.എൻ.എസ്. സന്തോഷ് കുമാർ പരിപാടിക്ക് നേതൃത്വം നൽകി. യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. സി. സണ്ണി അധ്യക്ഷനായിരുന്നു.

നിയമം, മനുഷ്യാവകാശം എന്നീ മേഖലകളിലെ ഗവേഷണത്തിന് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയിൽ 'മധ്യപ്രദേശിലെ തോട്ടിപ്പണി നിർമാർജനത്തിൽ സാങ്കേതിക വിദ്യക്കുള്ള പങ്ക്' എന്ന വിഷയത്തിൽ ജബൽപൂർ ദേശീയ നിയമ സർവകലാശാലയിലെ വിദ്യാർഥി ശൈലേശ്വർ യാദവും, 'ചെങ്കൽപ്പെട്ട് ജില്ലയിലെ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പൗരാവകാശം' എന്ന വിഷയത്തിൽ ചെന്നൈ ഗവൺമെന്റ് ലോ കോളേജിലെ വിദ്യാർഥിനിയായ ദേവദർശിനി കെയും ഗവേഷണം നടത്തും.

കേരള-കേന്ദ്ര സർവകലാശാലകളിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനികളായ മാളു എ.എം, അനുശ്രീ .ജെ എന്നിവർ 'കൊല്ലം ജില്ലയിലെ പട്ടികവർഗക്കാരുടെ ഭൂമിക്ക് വേണ്ടിയുള്ള അവകാശം', 'ഡിജിറ്റലൈസേഷനും മഹാമാരി കാലത്തെ കുട്ടികളുടെ വിദ്യാഭ്യാസവും' എന്നീ വിഷയങ്ങളിൽ ഗവേഷണം നടത്തും.

മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്സിലെ വിദ്യാർഥിനികളായ ഹെൽന ജോർജ്ജ്, ആൽഫിയ ലത്തീഫ് എന്നിവർ 'വനിതാ തടവുകാരുടെ നവീകരണത്തിലൂടെയുള്ള സമൂഹത്തിലേക്കുള്ള പുനഃസംയോജനം', 'കോവിഡ് കാലത്തെ കേരളത്തിലെ തടവുകാരുടെ മനുഷ്യാവകാശ സംരക്ഷണം' എന്നീ വിഷയങ്ങളിലാണ് ഗവേഷണം നടത്തുക.

നുവാൽസിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. അമ്പിളി. പി, ഡോ. സന്ദീപ് എം. എൻ, ഡോ.അപർണ ശ്രീകുമാർ, ധർമശാസ്ത്ര ദേശീയ നിയമ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായ ഡോ.ശില്പ ജയിൻ, ചെന്നൈ അംബേദ്കർ ഗവൺമെന്റ് ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ഡോ. വി. ശ്യാം, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഗിരീഷ് കുമാർ ജെ, മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്സിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. രാജേഷ് എ. പി. അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ജാസ്മിൻ അലക്സ്, എന്നിവർ ഗവേഷണത്തിന് മേൽനോട്ടം വഹിക്കും.

Content Highlights: NUALS research project training conducted

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
students

1 min

പ്ലസ് ടു കഴിഞ്ഞ് ഇനിയെന്ത്? സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസുമായി സർക്കാർ | കരിയർ ക്ലിനിക്

May 25, 2023


student

1 min

ശ്രദ്ധ മുഴുവന്‍ 10നും 12നും; ഒമ്പതാം ക്ലാസുവരെ പഠനം നിശ്ചലം

Dec 24, 2020


Govt to include photo and other personal information of student in higher secondary certificate

1 min

ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തും

Feb 12, 2020

Most Commented