സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ധനസഹായവുമായി നുവാല്‍സ്


NUALS

കൊച്ചി : സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുവാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) തയ്യാറെടുക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, മറ്റു സാമ്പത്തിക സഹായങ്ങള്‍ ലഭ്യമല്ലാത്ത, നുവാല്‍സ് നിയമ വിദ്യാര്‍ത്ഥികള്‍ക്ക് ആണ് ഈ സഹായം ലഭ്യമാകുന്നത്. നുവാല്‍സ് വൈസ് ചാന്‍സലര്‍ ഡോ . കെ. സി. സണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ ആണ് തീരുമാനം കൈകൊണ്ടത്.

യോഗത്തില്‍ ഹൈക്കോടതി ജഡ്ജി . ജസ്റ്റിസ്. അനില്‍. കെ. നരേന്ദ്രന്‍, അഡ്വക്കേറ്റ് ജനറല്‍. കെ. ഗോപാലകൃഷ്ണ കുറുപ്പ്,.നിയമ സെക്രട്ടറി ഹരിനായര്‍ , സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍, അഡ്വ സി പി പ്രമോദ്, ഡോ ജി സി ഗോപാലപിള്ള , അഡ്വ എന്‍ ശാന്ത , അഡ്വ സ്മിത ഗോപി, അഡ്വ അജിത് ടി എസ് ,അഡ നാഗരാജ് നാരായണന്‍ ഗവ അഡിഷണല്‍ സെക്രട്ടറി ( ഫിനാന്‍സ്) അനൂപ്, നുവാല്‍സ് അസോസിയേറ്റ് പ്രൊഫസ്സര്‍ ഡോ ഷീബ എസ് ധര്‍ എന്നിവര്‍പങ്കെടുത്തു.വ്യക്തികള്‍, സ്ഥാപനങ്ങള്‍, പൂര്‍വ വിദ്യാര്‍ഥികള്‍,ട്രസ്റ്റുകള്‍, എന്‍. ജി. ഒ കള്‍ മറ്റു അസോസിയേഷനുകള്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന എന്‍ഡോവ്‌മെന്റ്, സ്‌പോണ്‍സര്‍ഷിപ്, സംഭാവനകള്‍ എന്നിവയില്‍ നിന്നാണ് ഇതിനാവശ്യമായ ധനസമാഹാരണം നടത്തുക എന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: NUALS plans to provide financial aid for students from low-income families.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented