NUALS
കൊച്ചി: ദേശീയ നിയമസര്‍വ്വകലാശാലയായ നുവാല്‍സില്‍ ഇനി മുതല്‍ വിദേശ പ്രൊഫസര്‍മാരും. അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിയ നാല് വിദേശ പ്രൊഫസര്‍മാരാണ് ഈ അധ്യയ വര്‍ഷത്തില്‍ സര്‍വകലാശാലയുടെ ഭാഗമാകുക.
അമേരിക്കയിലെ മിയാമി ഡേഡ് കോളേജിലെ പ്രൊഫ. ഡോ. ഡൈനിഷ്യ ക്യൂവാസ്, മിയാമി സെന്റ് തോമസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും അല്‍ബേനിയയിലെ മുന്‍ ക്യാബിനറ്റ് മന്ത്രിയുമായ പ്രൊഫ. ഡോ. റോസാ പാറ്റി, മുസോറി വെസ്റ്റേണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. ഡേവിഡ് തോഷാസ്, ബ്രിട്ടനിലെ അബര്‍ദീന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. സിറയ് യഹ്ദീഗൊ എന്നിവരാണ് നുവാല്‍സില്‍ ഉണ്ടാവുക. ഒരു മാസം നീണ്ടു നില്ക്കുന്ന അധ്യാപന ഗവേഷണ പരിപാടികള്‍ക്കാണ് ഇവര്‍ നേതൃത്വം നല്‍കുക
മൂന്നാഴ്ച കാലയളവുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ചര്‍ച്ച സമ്മേളനങ്ങള്‍, നൈപുണ്യവികസന പരിപാടികള്‍, പ്രത്യേക പ്രഭാഷണങ്ങള്‍ എന്നിവയാണ് നുവാല്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്നത്. സീനിയര്‍ അഡ്വക്കേറ്റ് എം.കെ. ദാമോദരന്‍ സെന്റര്‍ ഫോര്‍ എക്സലന്സ്ന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷകര്‍, ഭരണരംഗത്ത് നിയമം കൈകാര്യം ചെയ്യുന്നവര്‍, നിയമ സഹായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്കായി വാരാന്ത്യ പരിശീലന പരിപാടികള്‍ ചര്‍ച്ചാസമ്മേളനങ്ങള്‍ തുടങ്ങിയവയും ഉണ്ടായിരിക്കും.
നിയമ ധാര്‍മികത, മനുഷ്യാവകാശ സംരക്ഷണം, ബിസിനസ് നിയമങ്ങള്‍, മനുഷ്യക്കടത്ത് തടയല്‍, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണം, നിയമ സഹായവും നിയമ പ്രാപ്യതയും, നിയമ ഗവേഷണം, തിരഞ്ഞെടുപ്പ് നിയമം തുടങ്ങിയ വിഷയങ്ങളിലായിരിക്കും വിദേശ പ്രൊഫസര്‍മാരുടെ നേതൃത്വത്തില്‍ ചര്ച്ചാസമ്മേളങ്ങള് നടത്തുന്നത്.
.jpeg?$p=f017533&w=610&q=0.8)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..