നിയമ വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യാ പഠന- ഗെയിം മത്സരവുമായി നുവാൽസ്


.

കൊച്ചിയിലെ ദേശീയ നിയമ നിയമസർവ്വകലാശാലയായ നുവാൽസിൻറെ നൂതന ആശയമായ കളികളിലൂടെ പഠനവും മൂല്യ നിർണയവും (ഗെയിമിഫിക്കേഷൻ) എന്ന പരിപാടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമ വിദ്യാര്‍ഥികൾക്ക് മാത്രമായി അഖിലേന്ത്യ പഠന ഗെയിം ഡിസൈൻ മത്സരം ജനുവരി രണ്ടാം വാരം നടത്തും. കേരള കേന്ദ്ര സർവകലാശാലയിലെ മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജി. ഗോപകുമാർ മുഖ്യാതിഥിയായ ചടങ്ങിൽ വെച്ച് വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.

അഖിലേന്ത്യ മത്സരത്തിന് മുന്നോടിയായി നുവാൽസിൽ നടത്തിയ മത്സരത്തിലെ വിജയികളായ ഗീതു വി എ., ഐശ്വര്യ പി. ജെ., മേഘ്‌ന എസ്. എസ്., പാർവതി പി., ഷാനി എ. ആർ. എന്നിവരടങ്ങുന്ന ടീമിന് 25000 രൂപയും അഭിരാമി ഒ. അർച്ചന പി. പി. എന്നിവരടങ്ങുന്ന ടീമിന് 15000 രൂപയും നേഹ മരിയ ആൻ്റണി അനിറ്റ എലിസബത്ത് ബാബു എന്നിവരടങ്ങുന്ന ടീമിന് 10000 രൂപയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. അഖിലേന്ത്യ മത്സരത്തിൽ എൽ.എൽ.ബി. തല നിയമ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഇതിനായുള്ള കോമ്പറ്റീഷന്‍ ഫാക്ട് ഷീറ്റ്, വെബ്‌പേജ്, ലോഗോ എന്നിവയുടെ പ്രകാശനം നവംബർ 2-ന് നടത്തും.



Content Highlights: NUALS conducting contests for students


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented