നുവാൽസിൽ എക്സിക്യൂട്ടീവ് എൽ.എൽ.എം: ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം


1 min read
Read later
Print
Share

NUALS

കളമശ്ശേരി നുവാൽസിൽ ത്രിവത്സര എക്സിക്യൂട്ടീവ് എൽ.എൽ.എം കോഴ്‌സ് പ്രവേശനത്തിനുള്ള അവസാന തിയ്യതി ജൂൺ ഏഴ് വരെ ദീർഘിപ്പിച്ചു . വിശദ വിവരങ്ങൾ നുവാൽസ് വെബ്‌സൈറ്റിൽ ലഭ്യമാണ്. എല്‍.എല്‍.ബിക്ക് ശേഷം പല കാരണങ്ങളാല്‍ തുടര്‍പഠനം സാധിക്കാതെ വന്നവര്‍ക്ക് പ്രവേശനം നേടാനുള്ള അവസരമാണ് എക്സിക്യൂട്ടീവ് എൽ.എൽ.എം. ആറ് സെമസ്റ്ററുകള്‍ അടങ്ങുന്ന ക്രെഡിറ്റ്- സെമസ്റ്റര്‍ സമ്പ്രദായത്തില്‍, മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള റെഗുലര്‍ കോഴ്‌സാണ് എക്‌സിക്യൂട്ടീവ് എല്‍.എല്‍.എം.

നിയമബിരുദം നേടിയ, 5 വര്‍ഷത്തില്‍ കുറയാതെ പ്രൊഫഷണലായോ അഭിഭാഷകരായോ ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. 35% സീറ്റുകള്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും 35% പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്കും 20% പൊതുമേഖലയിലെ നിയമ ഓഫീസര്‍മാര്‍ക്കും 10% സ്വകാര്യമേഖലയിലെ നിയമ ഓഫീസര്‍മാര്‍ക്കും സംവരണം ചെയ്തിരിക്കുന്നു. ഇതിനുപുറമെ, കേരള സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമുള്ള സാമുദായിക സംവരണവും ലഭിക്കും.


Content Highlights: NUALS Admission 2023: Registration, Dates, Courses, Fees, Eligibility, Application Form

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
yes quiz me

3 min

അറിവിന്റെ മാറ്റുരയ്ക്കലിൽ വീറോടെ പത്തനംതിട്ട

Sep 27, 2023


kochi

2 min

യെസ് ക്വിസ് മി ജില്ലാതല മത്സരം: വിജ്ഞാനഗിരിയില്‍ ഭവന്‍സ് മുദ്ര

Sep 20, 2023


R BINDHU

1 min

ജനറേറ്റീവ് നിർമിതബുദ്ധി കോൺക്ലേവ്: ഭാവിസാധ്യതകൾ ചർച്ചയാകുമെന്ന് മന്ത്രി

Sep 27, 2023


Most Commented