-
തിരുവനന്തപുരം: വിദേശത്തു പഠിക്കുന്ന കുട്ടികളെക്കുറിച്ച് രക്ഷിതാക്കൾ ആധിപിടിക്കുമ്പോൾ, എത്ര രാജ്യങ്ങളിൽ എത്ര കുട്ടികളുണ്ടെന്നതിൽ ആർക്കും തിട്ടമില്ല. അംഗീകൃത സർവകലാശാലകളിലെ പ്രൊഫഷണൽ കോഴ്സുകൾ മുതൽ സാധാരണ ബിരുദ കോഴ്സുകൾ പഠിക്കുന്നവർവരെയുണ്ട്. ഏജൻസികൾ മുഖേനയും അല്ലാതെയും വിദേശത്ത് പഠിക്കുന്നവരെക്കുറിച്ച് സർക്കാർ ഏജൻസികൾക്കും കൃത്യമായ കണക്കില്ല.
പുറത്തു പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക രജിസ്ട്രേഷനോ മറ്റെന്തെങ്കിലും സർക്കാർ അനുമതിയോ വേണ്ടാത്തതിനാൽ കണക്ക് ലഭ്യമല്ലെന്ന് നോർക്ക പറയുന്നു. കോവിഡ്-19 വ്യാപകമായതോടെ വിദേശരാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ നോർക്കയുമായി ബന്ധപ്പെടുന്നുണ്ടെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു.
വർഷം പതിനായിരം പേർ
സംസ്ഥാനത്തുനിന്ന് പഠനത്തിനായി വർഷം പതിനായിരത്തോളം പേർ വിദേശത്തുപോകുന്നുണ്ടെന്ന് വിദേശ വിദ്യാഭ്യാസ കൺസൾട്ടന്റുമാരുടെ സംഘടന പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനായി ചൈന, യുക്രൈൻ, റഷ്യ എന്നിവിടങ്ങളിലേക്കാണ് വർഷം 2500-ഓളം കുട്ടികൾ പോകുന്നത്. മലേഷ്യ, ലിത്വാനിയ, മോൾഡോവ എന്നിവിടങ്ങളിലേക്ക് 500 പേർ പോകുന്നുണ്ട്. കാനഡയിലേക്ക് വർഷം 2000, ന്യൂസീലൻഡിലേക്ക് 1500, ഓസ്ട്രേലിയയിലേക്ക് 500, ഇംഗ്ലണ്ടിലേക്ക് 400 എന്നിങ്ങനെയും പോകുന്നു.
വ്യാപ്തി അറിയില്ല
മകൻ ആൽബർട്ട് ജോയ് ഓസ്ട്രേലിയയിലെ മെൽബെണിലുള്ള സ്വിൻബൺ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജീസിൽ കൺസ്ട്രക്ഷൻസ് ആൻഡ് ഇൻഫ്രാ സ്ട്രക്ചർ മാനേജ്മെന്റിൽ മാസ്റ്റർ ബിരുദ വിദ്യാർഥിയാണ്. അവിടെ ഒരുമാസം താമസിക്കാൻ വാടകയും മറ്റ് ചെലവുകളുമുൾപ്പെടെ എഴുപതിനായിരം രൂപയെങ്കിലും വേണ്ടിവരും. ഉണ്ടായിരുന്ന പാർട് ടൈം ജോലി നഷ്ടമായതോടെ വീട്ടിൽനിന്ന് പണം അയച്ചുകൊടുക്കാമെന്നാണ് മകനോട് പറഞ്ഞിരിക്കുന്നത്. പലയിടത്തും കൊറോണ വ്യാപിച്ചിട്ടുണ്ടെന്ന് കേൾക്കുന്നതല്ലാതെ അതിന്റെ വ്യാപ്തി എത്രമാത്രമാണെന്ന് അറിയില്ല.
- പി.പി. ജോയ്
കാരപ്പറമ്പ്, കോഴിക്കോട്
തത്‌കാലം ആശങ്കയില്ല
മകൾ ദൃശ്യ മലേഷ്യയിലെ പെറാകിൽ രണ്ടാംവർഷ മെഡിസിനു പഠിക്കുകയാണ്. കോളേജ് അധികൃതർ തന്നെയാണ് എല്ലാ സൗകര്യവും ഏർപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ യാതൊരു ആശങ്കയും വേണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്.
-ചിത്ര ആർ. നായർ,
നെടുമങ്ങാട്, തിരുവനന്തപുരം
Content Highlighst: NORKA have no idea about how many students are studying abroad
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..