Representational Image| Photo: canva.com
കൊച്ചി: പഠനത്തിന് വിദേശത്തുപോകുന്ന വിദ്യാർഥികൾക്കായി നോർക്കയുടെ സഹായകേന്ദ്രം വരുന്നു. വിദേശ സർവകലാശാലകളുടെ അംഗീകാരവും ആധികാരികതയും ഉറപ്പുവരുത്താൻ സഹായമാകുംവിധമാണ് കേന്ദ്രം പ്രവർത്തിക്കുക. ഭാവിയിൽ നോർക്കയുടെ കീഴിലുള്ള പ്രത്യേക അതോറിറ്റിയായി ഈ കേന്ദ്രത്തെ മാറ്റാനാണ് ആലോചന.
നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പറഞ്ഞത്. വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി മാതൃഭൂമി ഡോട്ട്‌കോമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ലെറ്റ്‌സ് ഗോ എബ്രോഡ്’ എക്സ്‌പോ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളുടെ വിദേശകുടിയേറ്റം സാമൂഹികാവശ്യമായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽനിന്ന് വിദേശപഠനത്തിനായി 2021-ൽ നാലരലക്ഷം വിദ്യാർഥികൾ പോയപ്പോൾ 2022-ൽ അത് 7.50 ലക്ഷമായി. 68 ശതമാനം വർധന.
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികൾ നോർക്കയുടെ തിരിച്ചറിയൽ കാർഡ് എടുക്കാൻ തയ്യാറാകണം. ആദ്യഘട്ടത്തിൽ യുക്രൈനിൽ പോയ 156 പേർമാത്രമാണ് രജിസ്റ്റർചെയ്തത്. യുദ്ധം വന്നപ്പോൾ നാലായിരത്തോളം ആളുകൾ ചേർന്നു. -അദ്ദേഹം പറഞ്ഞു.
Content Highlights: NORKA Roots will establish a help desk for overseas education
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..