പ്രതീകാത്മക ചിത്രം | ഫോട്ടോ: സജീവൻ എൻ.എൻ
ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിങ് മേഖലയില്‍ തൊഴില്‍ നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിങ് പരീക്ഷയ്ക്കുള്ള പരിശീലനവുമായി നോര്‍ക്ക റൂട്ട്‌സ്. സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് (എന്‍.ഐ.സി.ഇ-NICE Academy) മുഖാന്തരം HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിനാണ് പരിശീലനം നല്‍കുക.
ജി.എന്‍.എം/ബി.എസ്.സി/എം.എസ്.സിയും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരില്‍ നിന്ന് യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്.
കോഴ്‌സ് തുകയുടെ 75% നോര്‍ക്ക വഹിക്കും. പരിശീലനത്തിന് താല്‍പ്പര്യമുളളവര്‍ 2020 ജനുവരി 10 ന് മുന്‍പ് skill.norka@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ biodata സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പറിലോ 9497319640, 9895762632, 9895364254 എന്നീ മൊബൈല്‍ നമ്പറുകളിലോ ബന്ധപ്പെടാം.
Content Highlights: Norka roots Coaching program for nursing licensing, apply now
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..