-
തിരുവനന്തപുരം: കോവിഡ്-19 രോഗബാധ തടയുന്നതിന്റെ ഭാഗമായി ലോകത്തെ പല രാജ്യങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവാസികൾക്കായി ഇടപെട്ട് നോർക്ക.
ഗൾഫിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഫീസ് അടയ്‍ക്കാനുള്ള തീയതി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്ക് നോർക്ക കത്തയച്ചു. കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത വിദേശ മലയാളികളുടെ ആവശ്യം പരിഗണിച്ച മുഖ്യമന്ത്രിയാണ് അടിയന്തര നടപടിക്ക് നിർദ്ദേശിച്ചത്.
പല ഇന്ത്യൻ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകൾ നടത്തി ഫീസ് ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അതത് രാജ്യത്തെ അംബാസിഡർമാർ അടിയന്തരമായി ഇടപെടണമെന്നും നോർക്ക കത്തിൽ ആവശ്യപ്പെട്ടു. പഠനം നടക്കുന്നില്ലെങ്കിലും പല സ്കൂളുകളും ഫീസ് ആവശ്യപ്പെടുന്ന നടപടി ശരിയല്ലെന്നും അതിനായി സമയം നീട്ടി നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
യു. എ. ഇ. ഖത്തർ, കുവൈറ്റ്, ഒമാൻ, മസ്കറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കാണ് കത്തയച്ചത്. വിസ കാലാവധി കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷ്വറൻസ് നീട്ടി നൽകാൻ നടപടി സ്വീകരിക്കണം, അവസാനിക്കാറായ വിസ, പാസ്പോർട്ട് എന്നിവയുടെ കാലാവധി ആറ് മാസത്തേക്കെങ്കിലും നീട്ടണമെന്നും കത്തിലുണ്ട്.
Content Highlights: NORKA asks Indian Ambassadors in Middle east to take necessary actions to Extend fee paying, visa renewal dates
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..