സംസ്‌കൃതം പഠിക്കണോ, കോഴിക്കോട് എന്‍.ഐ.ടിയില്‍ സായാഹ്ന കോഴ്‌സിന് ചേരാം


കോഴിക്കോട്   എന്‍ .ഐ.ടി-യില്‍  അനൗപചാരിക   സംസ്‌കൃത വിദ്യാഭ്യാസം

-

കോഴിക്കോട് : ന്യൂഡല്‍ഹി കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയുടെ അനൗപചാരിക സംസ്‌കൃത വിദ്യാഭ്യാസ കേന്ദ്രമായ കോഴിക്കോട് എന്‍.ഐ.ടിയില്‍ സംസ്‌കൃത ഭാഷയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. ഓഗസ്റ്റ് 18 മുതലാണ് ക്ലാസുകള്‍ ആരംഭിക്കുക. സംസ്‌കൃത ഭാഷയെയും അതിലെ ശാസ്ത്രത്തെയും സാഹിത്യത്തെയും കുറിച്ച് അറിയുക എന്ന ഉദ്ദേശത്തോടെയാണ് ഈ കോഴ്സ് ആരംഭിക്കുന്നത്. ഈ കോഴ്സില്‍ ആര്‍ക്കും ചേരാം. ചേരുന്ന വ്യക്തിക്കു സംസ്‌കൃതത്തിലുള്ള മുന്‍ പ്രാവീണ്യം ആവശ്യമില്ല. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി.

അഞ്ഞൂറ് രൂപയാണ് കോഴ്സ് ഫീസ്. എല്ലാ തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലും വൈകുന്നേരം 6 മുതല്‍ 7 വരെ NIT യില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി എന്‍.ഐ.ടി യിലെ അനൗപചാരിക സംസ്‌കൃത വിദ്യാഭ്യാസ കേന്ദ്രത്തിന്റെ കോര്‍ഡിനേറ്റര്‍ പ്രൊഫ്. ആര്‍ ശ്രീധരനുമായി ബന്ധപ്പെടുക, Mobile: 9495788136; Email: sreedhar@nitc.ac.in


Content Highlights: Non-Formal Sanskrit Education at NIT Calicut


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented