പാലക്കാട്: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ കേരള സര്‍വകലാശാലയ്ക്കുകീഴിലെ കോളേജുകളില്‍ 29-ന് തുടങ്ങുന്ന ബി.എഡ്. പരീക്ഷകള്‍ക്ക് ജില്ലകളില്‍ ഉപകേന്ദ്രങ്ങളില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. അതത് കോളേജുകളില്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകണമെന്ന് സര്‍വകലാശാല അറിയിച്ചതോടെ ലക്ഷദ്വീപിലെയും സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികളുമാണ് ദുരിതത്തിലായത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി കോളേജ് ഹോസ്റ്റലുകള്‍ തുറക്കാത്തതും ഇരുട്ടടിയായി.
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യമോ ജില്ലകളില്‍ ഉപകേന്ദ്രമോ അനുവദിച്ചിട്ടില്ല. പൊതുഗതാഗതം പരിമിതമായി മാത്രമുള്ളതിനാല്‍ കാസര്‍കോട് ഉള്‍പ്പെടെയുള്ള വിദൂര ജില്ലകളിലുള്ളവര്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എങ്ങനെയെത്തുമെന്ന ആശങ്കയിലാണ്.
അടച്ചുപൂട്ടലിന്റെ ഭാഗമായി കോളേജുകള്‍ അടച്ചതോടെ ഹോസ്റ്റലുകളുടെ പ്രവര്‍ത്തനവും നിലച്ചിരുന്നു. സുരക്ഷാപ്രശ്‌നങ്ങളുള്ളതിനാല്‍ പരീക്ഷ തുടങ്ങിയാലും ഹോസ്റ്റലുകള്‍ തുറക്കില്ല. പല കോളേജ് ഹോസ്റ്റലുകളും കോവിഡ് നിരീക്ഷണകേന്ദ്രങ്ങളായതിനാല്‍ തുറക്കാന്‍ കഴിയില്ലെന്ന് സര്‍വകലാശാലയും അറിയിച്ചിരുന്നു. പരീക്ഷ രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്നതിനാല്‍ വിദൂരജില്ലകളിലുള്ള വിദ്യാര്‍ഥികള്‍ എവിടെ താമസിക്കുമെന്നും ആശങ്കപ്പെടുന്നു.
Content Highlights: No sub centers allotted for BEd Exam
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..