ഇത്തവണത്തെ ബിരുദ പ്രവേശനത്തിന് മാര്‍ക്കുള്ളവരും പാടുപെടും


By എം. ബഷീര്‍

1 min read
Read later
Print
Share

സംസ്ഥാനത്തിനു പുറത്തുള്ള പ്രശസ്ത കോളേജുകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിച്ചിരുന്ന പലരും ഇത്തവണ പുറത്തേക്കു പോകില്ല. അടിസ്ഥാന സൗകര്യമുള്ള കോളേജുകളില്‍ 20 മുതല്‍ 30 വരെ ശതമാനം സീറ്റുവര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പ്രവേശന മത്സരത്തിന് കാര്യമായ മാറ്റമുണ്ടാകില്ല

Photo: Getty images

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഇക്കുറി സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് ഏറെ ബുദ്ധിമുട്ടേണ്ടിവരും. ചില പ്രമുഖ കോളേജുകളിൽ സയൻസ് വിഷയങ്ങളിൽ ചിലതിന് പ്ലസ്ടുവിന് 100 ശതമാനം മാർക്കുണ്ടെങ്കിൽപ്പോലും പ്രവേശനത്തിന് കടുത്ത മത്സരമുണ്ടാകും.

സംസ്ഥാനത്തിനു പുറത്തുള്ള പ്രശസ്ത കോളേജുകളിൽ പ്രവേശനം നേടാൻ ആഗ്രഹിച്ചിരുന്ന പലരും ഇത്തവണ പുറത്തേക്കു പോകില്ല. അടിസ്ഥാന സൗകര്യമുള്ള കോളേജുകളിൽ 20 മുതൽ 30 വരെ ശതമാനം സീറ്റുവർധനയ്ക്ക് സർക്കാർ അനുമതി നൽകിയെങ്കിലും പ്രവേശന മത്സരത്തിന് കാര്യമായ മാറ്റമുണ്ടാകില്ല.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് പാസായവരും ഗൾഫ് മേഖലയിൽ നിന്നുള്ളവരിൽ ഭൂരിഭാഗവും ഇത്തവണ സംസ്ഥാനത്തെ ആശ്രയിക്കും. മറ്റു സംസ്ഥാനങ്ങളിലേക്ക് നഴ്സിങ് ഉൾപ്പെടെയുള്ള കോഴ്സുകൾക്ക് പോകാനിരുന്നവരും കേരളത്തിലെ കോഴ്സുകളെ ആശ്രയിക്കും.

സീറ്റുകൾ ഇങ്ങനെ

* കേരള 37,000
* എം.ജി. 48,000
*കാലിക്കറ്റ് 70,000
*കണ്ണൂർ 19,000

ഹയർ സെക്കൻഡറി പാസായവർ- 3,19,782
സി.ബി.എസ്.ഇ. പാസായവർ- 34,536

നിറഞ്ഞു കവിഞ്ഞ് കോളേജുകൾ

* തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ 798 സീറ്റുകൾക്ക് അപേക്ഷകർ 8000.
* എറണാകുളം മാഹാരാജാസിൽ 694 സീറ്റുകളിൽ അപേക്ഷകർ 14,694 പേർ രജിസ്റ്റർ ചെയ്തു. 11,742 പേർ അപേക്ഷ നൽകി.
* കോഴിക്കോട് ഫാറൂഖ് കോളേജിൽ 904 സീറ്റുകളിൽ അപേക്ഷകൾ 18,000.

അധിക ബാച്ചുകളില്ലെങ്കിൽ പ്രവേശനം ബുദ്ധിമുട്ട്

* കണ്ണൂർ സർവകലാശാല സ്വാശ്രയ കോളേജുകളിൽ വിവിധ വിഷയങ്ങൾക്ക് ഓരോ അധിക ബാച്ച് അനുവദിച്ചു.
* കേരളയിൽ അധിക ബാച്ചിനായി സിൻഡിക്കേറ്റ് തീരുമാനമെടുത്തെങ്കിലും സർക്കാരിനോട് ആവശ്യപ്പെട്ടില്ല.
* എം.ജി., കാലിക്കറ്റ് സർവകലാശാലകൾ ഈ ആവശ്യം ഉന്നയിച്ചിട്ടില്ല.

Content Highlights: No of applications for degree courses increased due to covid outbreak, but no of seats areinadequate

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented