ഡി.കെ. ശിവകുമാർ | Photo: PTI
ബെംഗളൂരു: കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് (NEP 2020) പകരം സ്വന്തമായി വിദ്യാഭ്യാസനയം രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി. കെ.ശിവകുമാര്‍. പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന ഇക്കാര്യം ഉടന്‍ നടപ്പിലാക്കുമെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.
'പ്രകടനപത്രികയില്‍ പറഞ്ഞപോലെ കര്‍ണാടകയ്ക്ക് സ്വന്തമായ ഒരു വിദ്യാഭ്യാസ നയമുണ്ടായിരിക്കും. നാഗ്പൂര്‍ വിദ്യാഭ്യാസനയം ഇവിടെ നടപ്പാക്കില്ല' പുതിയ വിദ്യാഭ്യാസയത്തെ (NEP) പരിഹസിച്ച് ഡി.കെ.ശിവകുമാര്‍ വ്യക്തമാക്കി. പുതിയ നയത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് വ്യക്തതവരുത്തുമെന്നും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കര്‍ണാടക പ്രതിജ്ഞാബദ്ധമാണെന്നും ഡി.കെ വ്യക്തമാക്കി
കര്‍ണാടക പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയും വ്യക്തമാക്കിയിരുന്നു. 'പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയ്ക്ക് ഹാനികരവും വിദ്യാര്‍ഥി താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. അതില്‍ കാവിവല്‍ക്കരണത്തിന്റെ ഘടകങ്ങളുണ്ട്. ഞങ്ങളത് അംഗീകരിക്കില്ല. നിരാലംബരായ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവസരങ്ങള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്'- സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ എന്‍ഇപിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു
Content Highlights: Nagpur Education Policy, new education policy, DK Shivakumar, NEP, Karnataka
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..