കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇനി എം.പി. ക്വാട്ട വഴി പ്രവേശനമില്ല


ശരണ്യ ഭുവനേന്ദ്രന്‍

കേന്ദ്രീയ വിദ്യാലയം | ഫോട്ടോ: ശ്രീകേഷ്. എസ്| മാതൃഭൂമി

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള പ്രത്യേക ക്വാട്ട വഴിയുള്ള പ്രവേശനം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തി.പ്രത്യേക ക്വാട്ടയില്‍ പ്രവേശനം നല്‍കേണ്ടെന്ന് കേന്ദ്രീയ വിദ്യാലയ സംഘടന്‍ ആസ്ഥാനത്തു നിന്ന് എല്ലാ പ്രാദേശിക ഓഫീസുകളിലേക്കും നിര്‍ദേശം നല്‍കിയതിനുപിന്നാലെയാണ് എം.പി. ക്വാട്ട അവസാനിപ്പിച്ചുകൊണ്ട് കേന്ദ്രം പുതിയ പ്രവേശന മാര്‍ഗരേഖ പുറത്തിറക്കിയത്.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ മക്കള്‍, ചെറുമക്കള്‍, എം.പി.മാരുടെ ചെറുമക്കള്‍, കേന്ദ്രീയവിദ്യാലയ ജീവനക്കാരുടെയും വിരമിച്ചവരുടെയും മക്കള്‍, ചെറുമക്കള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ വിഭാഗങ്ങളില്‍ അനുവദിച്ച 100 സീറ്റുകളും റദ്ദാക്കി.

കോവിഡ് അനാഥര്‍ക്ക് പ്രവേശനം

കോവിഡില്‍ അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പി.എം. കെയര്‍ പദ്ധതി വഴി കേന്ദ്രീയവിദ്യാലയത്തില്‍ സൗജന്യമായി പ്രവേശനവും വിദ്യാഭ്യാസവും അനുവദിക്കും. അതത് ജില്ലാ മജിസ്‌ട്രേറ്റുമാരാണ് ഇവരെ നിര്‍ദേശിക്കേണ്ടത്. പത്തുമുതല്‍ 17 വരെ കുട്ടികളെ നിര്‍ദേശിക്കാം. ഒന്നു മുതല്‍ പത്ത് വരെ ഒഴിവുള്ള ക്ലാസുകളിലേക്ക് ഇവരെ പരിഗണിക്കാം. കോവിഡിനെത്തുടര്‍ന്ന് വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ മക്കള്‍ക്കായും പ്രത്യേകം സീറ്റും സംവരണം ചെയ്തിട്ടുണ്ട്.

തുടരുന്ന പ്രത്യേക ക്വാട്ടകള്‍

വീട്ടിലെ ഒറ്റപ്പെണ്‍കുട്ടി, അശോകചക്ര അടക്കമുള്ള ഉന്നത സൈനികബഹുമതികളും പോലീസ് മെഡലുകളും ലഭിച്ചവരുടെ മക്കള്‍, സംസ്ഥാനതല കായികമത്സരങ്ങളില്‍ ജയിക്കുന്നവര്‍, രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിക്കുന്ന സ്‌കൗട്ട്, ഗൈഡ്‌സ് കുട്ടികള്‍, ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ച കുട്ടികള്‍, ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളുടെ കുട്ടികള്‍, ദേശീയതലത്തില്‍ ഫൈന്‍ ആര്‍ട്‌സ് പുരസ്‌കാരം ലഭിച്ചവര്‍ തുടങ്ങിയവര്‍ക്കുള്ള ക്വാട്ട തുടരും.

അനുവദിച്ച ക്വാട്ടയിലധികം സീറ്റുകളിലേക്ക് പ്രവേശനത്തിനായി ചില എം.പി.മാര്‍ ശുപാര്‍ശ ചെയ്തിരുന്നത് ഏറെ വിവാദമായിരുന്നു. എം.പി. ക്വാട്ട 7,880 സീറ്റ് ആയിരിക്കേ, 2018-19 അധ്യയനവര്‍ഷം പ്രവേശനം നേടിയത് 8,164 കുട്ടികളാണ്.

Content Highlights: kendriya vidyalayas

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented