ഗ്രേസ് മാര്‍ക്കില്‍ അനിശ്ചിതത്വം തുടരുന്നു; ഒന്‍പതാം ക്ലാസ്സ് വരെ പരീക്ഷയില്ല


വിദ്യാര്‍ഥികളെ ഗ്രേസ് മാര്‍ക്കിന് അര്‍ഹരാക്കുന്ന എന്‍.സി.സി., എസ്.പി.സി., ലിറ്റില്‍ കൈറ്റ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവ ചില സ്‌കൂളുകളില്‍ നാമമാത്രമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. കലാകായിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുമില്ല

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസുകളിൽ ഗ്രേസ് മാർക്ക് നൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. സ്കൂൾ കലോത്സവം അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ പലതും നടന്നിട്ടില്ല. മാർക്കുനൽകുന്നതിനുള്ള മാനദണ്ഡം നിശ്ചയിക്കാൻ എസ്.സി.ഇ.ആർ.ടി.യെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും അവർ നിർദേശങ്ങളൊന്നും സമർപ്പിച്ചിട്ടില്ല. പരീക്ഷ പൂർത്തിയായശേഷം േഗ്രസ് മാർക്ക് നിശ്ചയിക്കാൻ മതിയായ സമയമുണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പെരുമാറ്റച്ചട്ടംകൂടി കണക്കിലെടുത്തുമാത്രമേ ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുമാവൂ.

വിദ്യാർഥികളെ ഗ്രേസ് മാർക്കിന് അർഹരാക്കുന്ന എൻ.സി.സി., എസ്.പി.സി., ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയവ ചില സ്കൂളുകളിൽ നാമമാത്രമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. കലാകായിക പ്രവർത്തനങ്ങൾ നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഗ്രേസ് മാർക്ക് കണക്കാക്കുന്നത് പ്രതിസന്ധിയിലായിരിക്കുന്നത്. ഈ മേഖലകളിൽ തൊട്ടുമുമ്പുള്ള വർഷത്തെ പ്രവർത്തനം കണക്കിലെടുത്ത് ഗ്രേസ് മാർക്ക് നൽകുന്നകാര്യമാണ് ഇപ്പോൾ പരിഗണനയിലുള്ളത്.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ 17-ന് തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും അത് മാറ്റിവെക്കുന്നതിന് സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയിരിക്കുകയാണ്. അനുമതിലഭിച്ചാൽ ഏപ്രിൽ, മേയ് മാസത്തോടെ പരീക്ഷ പൂർത്തിയാക്കാനാണ് തീരുമാനം.

അതേസമയം കോവിഡ് പശ്ചാത്തലത്തിൽ ഇക്കൊല്ലം ഒമ്പതാം ക്ലാസുവരെ വാർഷിക പരീക്ഷ ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ വിദ്യാർഥികൾക്കും പ്രൊമോഷൻ നൽകാനാണ് തീരുമാനം. പതിനൊന്നാം ക്ലാസ് വിദ്യാർഥികൾക്കായി ജൂണിലോ, ജൂലായിലോ പരീക്ഷ നടത്തും.

Content Highlights: No decision yet taken regarding SSLC, Plus two grace mark, All pass till class nine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented