ഫോട്ടോ: മധുരാജ്
തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷാ തീയതികളിൽ മാറ്റമില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.എൽ.സി. പാഠഭാഗം ഫെബ്രുവരി ആദ്യവാരവും പ്ലസ്ടു പാഠഭാഗം ഫെബ്രുവരി അവസാനവാരവും പൂർത്തിയാക്കുംവിധം ഡിജിറ്റൽ-ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കും. ഫോക്കസ് ഏരിയ നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കിടയിൽ കാര്യമായ കോവിഡ് രോഗവ്യാപനം ഇല്ല. ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകൾക്ക് ഓഫ്ലൈൻ ക്ലാസുകൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കുന്നത് മുൻകരുതൽ എന്ന നിലയിലാണ്. കേരളത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
ഡിജിറ്റൽ-ഓൺലൈൻ ക്ലാസുകളുടെ സമയക്രമം പുനഃക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 35 ലക്ഷത്തോളം കുട്ടികളാണ് വീട്ടിലിരുന്ന് ക്ലാസിൽ പങ്കെടുക്കുക. സ്കൂളിൽ വരുന്ന 10, 11, 12 ക്ളാസുകളിലെ കുട്ടികൾക്ക് പ്രത്യേക ആരോഗ്യ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തും. വാക്സിനേഷൻ കണക്കുകൾ സ്കൂൾതലത്തിൽത്തന്നെ അപ്ഡേറ്റ് ചെയ്യാൻ കൈറ്റ്-വിക്ടേഴ്സ് പുതിയ പോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..