ഭിന്നശേഷിക്കാരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് നിസാന്‍ ഡിജിറ്റലില്‍ അവസരം നല്‍കും 


സാങ്കേതിക സർവകലാശാലയും നിസാൻ ഡിജിറ്റലും ചേർന്ന് നടത്തുന്ന ക്യാമ്പസ് കണക്ട് പരിപാടിയുടെ താല്പര്യപത്രം നിസാൻ ഡിവിഷണൽ ജനറൽ മാനേജരും നിസാൻ ഡിജിറ്റൽ ഇന്ത്യ മേധാവിയുമായ രമേഷ് മിറാജെ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാർ ജേക്കബിന് കൈമാറുന്നു.

തിരുവനന്തപുരം: എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയും ഓട്ടോമൊബീല്‍ രംഗത്തെ പ്രമുഖരായ നിസാന്‍ ഡിജിറ്റലുമായി ചേര്‍ന്നു നടത്തുന്ന ക്യാമ്പസ് കണക്ട് പരിപാടിക്ക് തുടക്കമായി. ടെക്‌നോപാര്‍ക്കിലെ നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയുടെ ഓഫീസില്‍ നടന്ന ചടങ്ങ് ജപ്പാന്‍ കോണ്‍സുല്‍ ജനറല്‍ റ്റാഗ മസയുക്കി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നിസാന്‍ ഡിജിറ്റലും സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്നുള്ള താത്പര്യപത്രം കൈമാറി.

വിദ്യാര്‍ഥികളില്‍ സാങ്കേതിക നൈപുണ്യം വികസിപ്പിക്കുന്നതിനുതകുന്ന അക്കാദമിക് പ്രോഗ്രാമുകള്‍ വികസിപ്പിക്കുക, തിരഞ്ഞെടുത്ത വിദ്യാര്‍ഥികളെ നിസാന്‍ ഡിജിറ്റലില്‍ അനുയോജ്യമായ തസ്തികകളില്‍ നിയമിക്കുക, ബി.ടെക്, എം.ടെക് വിദ്യാര്‍ഥികളെ ഇന്റേണ്‍ഷിപ്പുകളും പ്രോജക്ടുകളും നടത്താന്‍ പ്രോത്സാഹിപ്പിക്കുക, വ്യവസായ സജ്ജരാക്കാന്‍ ഇന്‍ഡസ്ട്രി ഇലക്ടീവ് വിഷയങ്ങള്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് വികസിപ്പിച്ച് നടപ്പിലാക്കുക, നിര്‍ദിഷ്ട മേഖലകളില്‍ ഗവേഷണ വിദ്യാര്‍ഥികളെ നിയമിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുക, അധ്യാപകരും നിസാനിലെ സാങ്കേതിക വിദഗ്ദരുമായുള്ള ആശയവിനിമയം വര്‍ദ്ധിപ്പിക്കുക, സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ നിന്ന് ഭിന്നശേഷിക്കാരായ 100 അവസാന വര്‍ഷ വിദ്യാര്‍ഥികളെ നിയമിക്കുക, ജാപ്പനീസ് ഭാഷാ പ്രാവീണ്യം പരീക്ഷ ലെവല്‍ 3 പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുക, ഗ്രാമീണ മേഘലയിലും വനിതാ കോളേജുകളില്‍ നിന്നും വിദ്യാര്‍ഥികളെ നിയമിക്കുക എന്നിവയാണ് ക്യാമ്പസ് കണക്റ്റിലൂടെ നടപ്പിലാക്കുന്നത്.വ്യവസായ അക്കാദമിക സഹകരണത്തില്‍ പുത്തന്‍ ആശയങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിസ്സാന്‍ ഡിജിറ്റല്‍ ടീമിനെയും സര്‍വകലാശാലയെയും റ്റാഗ മസയുക്കി അഭിനന്ദിച്ചു. സാങ്കേതിക രംഗത്തെ യുവ പ്രതിഭകളെ കണ്ടെത്തുന്നതിലൂടെ തിരുവനന്തപുരത്തെ നിസാന്റെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കാനും വ്യാവസായിക അക്കാദമിക ബന്ധം വളര്‍ത്താനും ക്യാമ്പസ് കണക്ട് വഴിയൊരുക്കുമെന്ന് നിസാന്‍ ഡിവിഷണല്‍ ജനറല്‍ മാനേജരും നിസാന്‍ ഡിജിറ്റല്‍ ഇന്ത്യ മേധാവിയുമായ രമേഷ് മിറാജെ പറഞ്ഞു.


Content Highlights: Nissan Digital hires differently-abled engineering students


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented