മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമതായി IIT മദ്രാസ് , മെഡിക്കലിൽ ഡൽഹി എയിംസ്


സര്‍വകലാശാലാ വിഭാഗത്തില്‍ IISC  ബാംഗ്ലൂര്‍ ഒന്നാമതും ജെഎന്‍യു രണ്ടാമതുമാണ്. കേരളത്തില്‍ നിന്ന് രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആദ്യ നൂറില്‍ ഇടം പിടിച്ചത്. എം.ജി സര്‍വകലാശാല 51, കുസാറ്റ്-69 എന്നിങ്ങനെയാണ് റാങ്കുകള്‍ 

Representational Image (Photo: Canva)

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സര്‍വകലാശാലകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (NIRF 2022) തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് പട്ടിക പുറത്ത് വിട്ടത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഓവറോള്‍ വിഭാഗത്തില്‍ ഐഐടി മദ്രാസാണ് ഇത്തവണയും മുന്നില്‍. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് രണ്ടാമത്. ഓവറോള്‍ റാങ്കിങ്ങില്‍ കേരളത്തില്‍ നിന്ന് 3 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആദ്യ നൂറില്‍ ഇടം പിടിച്ചത്. എം.ജി സര്‍വകലാശാല 51, കുസാറ്റ്-69, കോഴിക്കോട് എന്‍.ഐ.ടി 79 എന്നിങ്ങനെയാണ് റാങ്കുകള്‍

ഓവറോള്‍, എന്‍ജിനയറിങ്, മാനേജ്‌മെന്റ്, ഫാര്‍മസി, കോളേജ്, ആര്‍ക്കിടെക്ചര്‍, ലോ, മെഡിക്കല്‍, ഡെന്റല്‍, റിസര്‍ച്ച് എന്നിങ്ങനെ പത്ത് വിഭാഗങ്ങളിലായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡല്‍ഹി എയിംസാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്‍പതാമതുണ്ട്.

സര്‍വകലാശാലാ വിഭാഗത്തില്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാമതും ജെഎന്‍യു രണ്ടാമതുമാണ്. കേരളത്തില്‍ നിന്ന് നാല് സര്‍വകലാശാലകളാണ് ആദ്യ നൂറിലുള്‍പ്പെട്ടത്. എം.ജി സര്‍വകലാശാല 30, കേരള സര്‍വകലാശാല 40, കുസാറ്റ് 41, കാലിക്കറ്റ് സര്‍വകലാശാല 69 എന്നിങ്ങനെയാണ് റാങ്കുകള്‍. ഡല്‍ഹി മിറാന്‍ഡാ ഹൗസാണ് കോളേജുകളില്‍ ഒന്നാമത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് 24-ാം സ്ഥാനത്തുണ്ട്. രാജഗിരി കോളേജ് (27), തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് (50) എന്നിവര്‍ ആദ്യ അന്‍പതിലെത്തി.

മാനേജ്‌മെന്റില്‍ ഐ.ഐ.എം അഹമ്മദാബാദ് ആണ് ഒന്നാമത്. ഐ.ഐ.എം കോഴിക്കോട് അഞ്ചാമതാണ്. എന്‍ജിനീയറിങ് വിഭാഗത്തില്‍ ഐഐടി മദ്രാസാണ് ഒന്നാമത്. കേരളത്തില്‍ നിന്ന് മൂന്ന് എന്‍ജിനിയറിങ് കോളേജുകളാണ് ആദ്യ നൂറിലുള്‍പ്പെട്ടത്. എന്‍.ഐ.ടി കോഴിക്കോട് റാങ്ക് പട്ടികയില്‍ മുപ്പതാമതാണ്. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ടെക്‌നോളജി 40-ാമതാണ്. പാലക്കാട് ഐഐടി -68.

എന്താണ് എന്‍. ഐ.ആര്‍.എഫ്.?

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ സംവിധാനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്.). ഇന്ത്യയെ ഒരു ആഗോള പഠന ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും ഉന്നത പഠന സ്ഥാപനങ്ങളെ ഒരു ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരുന്നന്നതിനുമാണ് 'ഇന്ത്യ റാങ്കിങ്' സംവിധാനം ആവിഷ്‌കരിച്ചത്. 2015-സെപ്തംബറിലാണ് എന്‍. ഐ. ആര്‍. എഫ്. സ്ഥാപിതമായത്. ന്യൂഡല്‍ഹിയാണ് ആസ്ഥാനം.

റാങ്കിങ് പത്ത് മേഖലകളില്‍

പത്ത് ഡിസിപ്ലിനുകളിലാണ് ഇന്ത്യ റാങ്കിംഗിനായി എന്‍. ഐ. ആര്‍. എഫ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിഗണിക്കുന്നത്. ഓവറോള്‍,എന്‍ജിനീയറിങ്, മാനേജ്മെന്റ്, ഫാര്‍മസി, കോളേജുകള്‍, ആര്‍ക്കിടെക്ചര്‍, നിയമം, മെഡിക്കല്‍, ഡെന്റല്‍, ഗവേഷണം എന്നിവയാണവ. എല്ലാ തലങ്ങളിലെയും മികവ് പരിശോധിച്ച് രാജ്യത്തെ ഏറ്റവും മികച്ച നൂറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഓവറോള്‍ വിഭാഗത്തില്‍ റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ടീച്ചിങ്, ലേണിങ് ആന്‍ഡ് റിസോഴ്സസ്, റിസര്‍ച്ച് ആന്‍ഡ് പ്രൊഫഷണല്‍ പ്രാക്ടീസ്, സര്‍വ്വകലാശാല പരീക്ഷകളിലെ വിജയവും ഡോക്ടറല്‍ തീസിസുകളുടെ എണ്ണവും, ഔട്ട്‌റീച്ച് ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി, പീയര്‍ പെഴ്സപ്ഷന്‍ എന്നിവയാണ് റാങ്കിങ് മാനദണ്ഡങ്ങള്‍.

കേരളത്തിൽ ഒന്നാമത് എം.ജി.യും യൂണിവേഴ്‌സിറ്റി കോളേജും

ഓവറോൾ റാങ്കിങ്ങിൽ 51-ാം റാങ്ക് നേടിയ എം.ജി. സർവകലാശാലയാണ് കേരളത്തിൽ ഒന്നാമതെത്തിയത്. 52-ാം റാങ്കുള്ള കേരള സർവകലാശാല തൊട്ടുപിന്നിലുണ്ട്. കൊച്ചിൻ സർവകലാശാല 69-ഉം കോഴിക്കോട് ഐ.ഐ.എം 79-ഉം റാങ്ക് നേടി പട്ടികയിൽ ഇടം പിടിച്ചു. കോളേജുകളുടെ വിഭാഗത്തിൽ 24-ാം റാങ്ക് നേടിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംസ്ഥാനത്ത് ഒന്നാമതായി. നിയമപഠന, ഗവേഷണ സ്ഥാപനങ്ങളിൽ കേരളത്തിൽനിന്ന് ആരും പട്ടികയിൽ ഇടം പിടിച്ചില്ല.

കേരളത്തിലെ വിവിധ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്

സർവകലാശാലകൾ

 1. കേരള സർവകലാശാല- 40
 2. കൊച്ചിൻ സർവകലാശാല- 41
 3. കാലിക്കറ്റ് സർവകലാശാല- 69
കോളേജുകൾ

 1. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്- 27
 2. സെയ്‌ന്റ് തെരേസാസ് കോളേജ്- 37
 3. മാർ ഇവാനിയോസ് കോളേജ്- 50
 4. ഗവ. കോളേജ് ഫോർ വുമൺ- 53
 5. എം.എ. കോളേജ് കോതമംഗലം- 56
 6. ബിഷപ്പ് മൂർ കോളേജ്- 58
 7. സേക്രഡ്‌ ഹാർട്ട് കോളേജ്- 59
 8. മഹാരാജാസ് കോളേജ്- 60
 9. എസ്.ബി. കോളേജ്- 62
 10. സെയ്‌ന്റ് തോമസ് കോളേജ്- 63
 11. സെയ്‌ന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി- 78
 12. സി.എം.എസ്. കോളേജ്- 81
 13. ഗവ. വിക്ടോറിയ കോളേജ്- 85
 14. ബിഷപ്പ് കുര്യാലച്ചേരി കോളേജ് ഫോർ വുമൺ- 89
 15. ഫാത്തിമ മാതാ നാഷണൽ കോളേജ്- 92
 16. യൂണിയൻ ക്രിസ്ത്യൻ കോളേജ്- 97
എൻജിനിയറിങ് കോളേജുകൾ

 1. കോഴിക്കോട് എൻ.ഐ.ടി- 31
 2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി- 43
 3. ഐ.ഐ.ടി. പാലക്കാട്- 68
 4. തിരുവനന്തപുരം എൻജിനിയറിങ് കോളേജ്- 110
മാനേജ്‌മെന്റ് സ്ഥാപനങ്ങൾ

 1. -കോഴിക്കോട് ഐ.ഐ.എം- 5
 2. -രാജഗിരി ബിസിനസ്സ് സ്കൂൾ- 74
 3. -എൻ.ഐ.ടി. കോഴിക്കോട്- 84
ഫാർമസി സ്ഥാപനങ്ങൾ

 • അൽ ഷിഫ കോളേജ് ഓഫ് ഫാർമസി- 96
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 • ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി- 9
ഡെന്റൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 • ഗവ. ഡെന്റൽ കോളേജ് തിരുവനന്തപുരം- 30

Content Highlights: NIRF India Ranking have been published

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented