അറബിക് കോളേജുകള്‍ നിര്‍ത്തലാക്കുമെന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചന: കാലിക്കറ്റ് സിന്‍ഡിക്കേറ്റ്


കാലിക്കറ്റിലെ അറബിക് കോളേജുകളെ നിലനിര്‍ത്താനും കോഴ്സുകള്‍ നിയമവിധേയമാക്കാനുമാണ് ഇടതു സിന്‍ഡിക്കേറ്റ് ശ്രമിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് അറബിക് കോളേജുകൾ നിർത്തലാക്കുന്നുവെന്ന പ്രചാരണം തിരഞ്ഞെടുപ്പുകാലത്തെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിൻഡിക്കേറ്റംഗങ്ങൾ. കുപ്രചാരണങ്ങൾ നടത്തി ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിനെതിരേ തിരിക്കാനുള്ള ശ്രമമാണിതെന്ന് സിൻഡിക്കേറ്റംഗം കെ.കെ. ഹനീഫ ആരോപിച്ചു.

2013-14 കാലത്ത് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ആർട്സ് ആൻഡ് സയൻസിലെ ചില കോഴ്സുകൾ അറബിക് കോളേജുകൾക്കും അനുവദിച്ചിരുന്നു. ഇത് നിയമാനുസൃതമാക്കാൻ അന്നത്തെ സിൻഡിക്കേറ്റിനും സെനറ്റിനും കഴിഞ്ഞില്ല. നിയമപ്രകാരം ഓറിയന്റൽ കോളേജുകൾക്ക് മൂന്നേക്കർ സ്ഥലം മതി. മറ്റുള്ളവയ്ക്ക് അഞ്ചേക്കറും. പുതിയ കോഴ്സുകൾ അനുവദിച്ചപ്പോൾ ഈ നിയമത്തിൽ ഭേദഗതി വരുത്തിയില്ല.

പിന്നീട് മുൻകാല പ്രാബല്യത്തോടെയുള്ള ഭേദഗതിക്ക് അന്നത്തെ സിൻഡിക്കേറ്റും സെനറ്റും തീരുമാനിച്ചു. ഭേദഗതിക്ക് അംഗീകാരംതേടി 2015 മാർച്ച് ആറിന് ചാൻസലർക്ക് അപേക്ഷനൽകി. ഇതു തള്ളി പുതിയ അപേക്ഷ സമർപ്പിക്കാൻ ജനുവരി നാലിനാണ് ചാൻസലറുടെ നിർദേശം വന്നത്.

കാലിക്കറ്റിലെ അറബിക് കോളേജുകളെ നിലനിർത്താനും കോഴ്സുകൾ നിയമവിധേയമാക്കാനുമാണ് ഇടതു സിൻഡിക്കേറ്റ് ശ്രമിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡോ. കെ.പി. വിനോദ്കുമാർ, ഡോ. കെ.ടി. ഷംസാദ് ഹുസൈൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: News regarding the Shutdown of Arabic colleges is political conspiracy, calicut university

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented