മത്സരപ്പരീക്ഷകൾക്ക് പുതിയ ലിപിയും ശൈലിയും: അച്ചടിക്കാൻ അഞ്ച് സൗജന്യ ഫോണ്ടുകൾ


പ്രത്യേക ലേഖകൻ

ഇനി അച്ചടിക്കുന്ന പാഠപുസ്തകങ്ങളിൽ പുതിയ ലിപി

ഡിസൈൻ: രൂപേഷ്‌

തിരുവനന്തപുരം: മത്സരപ്പരീക്ഷകളിൽ പുതിയ ലിപിയും ഏകീകൃത രചനാശൈലിയും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. ഇതുസംബന്ധിച്ച് പി.എസ്.സി.യുമായി ചർച്ച നടത്തും. അടുത്ത അധ്യയനവർഷംമുതൽ അച്ചടിക്കുന്ന പാഠപുസ്തകങ്ങൾ പരിഷ്കരിച്ച ലിപിയിലും രചനാരീതിയിലും ആയിരിക്കും.

ഭാഷാ മാർഗനിർദേശ വിദഗ്ധസമിതിയുടെ ശുപാർശപ്രകാരം പരിഷ്കരിച്ച ലിപിയും രചനാശൈലിയും സ്വീകരിക്കുന്നതിനെക്കുറിച്ച് പത്രാധിപന്മാരുമായി നടത്തിയ ചർച്ചയിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. പുതിയരീതി മാധ്യമങ്ങളും സ്വീകരിക്കാൻ ധാരണയായി.



ശൈലീപുസ്തകം പ്രസിദ്ധീകരിച്ചു

ഋ, റ്/ര് എന്നിവയുടെ ഉപചിഹ്നങ്ങൾ അക്ഷരങ്ങളോട് ചേർത്തുമാത്രം എഴുതണമെന്നും കൂടുതൽ കൂട്ടക്ഷരങ്ങൾ ഉപയോഗിക്കണമെന്നുമാണ് പരിഷ്കരിച്ച ലിപിവ്യവസ്ഥയിലെ പ്രധാനമാറ്റം. വാക്കുകൾ എഴുതുന്നതിന് ഏകീകൃതരൂപം നിർദേശിക്കുന്ന ‘മലയാളത്തിന്റെ എഴുത്തുരീതി’ എന്ന ശൈലീപുസ്തകവും പുറത്തിറക്കി. പുസ്തകം www.kerala.gov.in/malayalamfont എന്ന വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ചർച്ചകളുടെ അടിസ്ഥാനത്തിൽ രചനാരീതിയിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾവരുത്തും. ശബ്ദതാരാവലി പുതിയ ലിപിയിലേക്കും രചാനശൈലിയിലേക്കും മാറ്റി റഫറൻസ് സംവിധാനമാക്കും.

അഞ്ച് സൗജന്യ ഫോണ്ടുകൾ

പുതിയ ലിപി സ്വീകരിച്ച് അച്ചടിക്കാൻ അഞ്ച് ഫോണ്ടുകളും പുറത്തിറക്കി. മന്ദാരം, തുമ്പ എന്നീ ഫോണ്ടുകൾ സി-ഡിറ്റ് രൂപകല്പന ചെയ്തവയാണ്. മലയാളത്തിന് കംപ്യൂട്ടർ ലിപി രൂപവത്കരിക്കാൻ നിസ്തുലസംഭാവനകൾ നൽകിയ കെ.എച്ച്. ഹുസൈനും സംഘവും രൂപംനൽകിയ മീര, രചന ഫോണ്ടുകളിൽ പുതിയ ലിപിക്കനുസരിച്ച് സർക്കാർ മാറ്റംവരുത്തി മീര, രഹ്ന എന്നീ ഫോണ്ടുകൾക്ക് രൂപംനൽകി. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് സന്തോഷ് തോട്ടുങ്കലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മഞ്ജരി എന്ന ഫോണ്ടിൽ മാറ്റംവരുത്തി മഞ്ജുള എന്ന ഫോണ്ടിനും രൂപംനൽകി. ഈ ഫോണ്ടുകൾ www.kerala.gov.in/malayalamfont -ൽനിന്ന് ഡൗൺലോഡ് ചെയ്യാം. പുതിയ ലിപിയനുസരിച്ച് കൂടുതൽ ഫോണ്ടുകൾക്ക് രൂപംനൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. യോഗത്തിൽ സർക്കാരിന്റെ ഔദ്യോഗിക ഭാഷാവിദഗ്ധൻ ആർ. ശിവകുമാറും പങ്കെടുത്തു.

Content Highlights: New font and style for competitive exams in Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented