പ്രതീകാത്മകചിത്രം | Photo: FreePik
ബെംഗളൂരു: ഫീസില്ലാത്ത നൂറ് എം.ബി.ബി.എസ്. സീറ്റുകളുമായി കര്‍ണാടകയില്‍ പുതിയ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങുന്നു. ചിക്കബല്ലാപുരയിലെ മുദ്ദെനഹള്ളിക്കടുത്ത് സത്യസായി വില്ലേജില്‍ സ്ഥാപിച്ച ശ്രീ മധുസൂദന്‍ സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലാണ് മുഴുവന്‍ എം.ബി.ബി.എസ്. സീറ്റുകളിലും സൗജന്യപഠനം വാഗ്ദാനം ചെയ്യുന്നത്. കോളേജിന്റെ ഉദ്ഘാടനം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.
2023-24 അധ്യയനവര്‍ഷം കോളേജില്‍ 100 സീറ്റുകളാണ് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുവദിച്ചത്. നിയമപ്രകാരം 50 സീറ്റ് സര്‍ക്കാര്‍ ക്വാട്ടയിലും ബാക്കി മാനേജ്മെന്റ് ക്വാട്ടയിലുമായിരിക്കും. പ്രവേശനം നേടുന്നവര്‍ ബിരുദം നേടിയശേഷം അഞ്ചുവര്‍ഷം കോളേജിന്റെ ആശുപത്രിയില്‍ സേവനം ചെയ്യണമെന്ന് കരാറുണ്ടാക്കുമെന്ന് ലെയ്സണ്‍ ഓഫീസര്‍ ഗോവിന്ദറെഡ്ഡി അറിയിച്ചു. പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, യൂണിഫോം, ഹോസ്റ്റല്‍സൗകര്യം എന്നിവയും സൗജന്യമായിരിക്കും.
ശ്രീസത്യസായി യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമന്‍ എക്സലന്‍സുമായാണ് കോളേജ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിന് വിധേയമായായിരിക്കും പ്രവേശനനടപടികള്‍. പ്രശാന്തി ബാലമന്ദിര ട്രസ്റ്റാണ് 350 കോടി രൂപ ചെലവില്‍ കോളേജ് സ്ഥാപിച്ചിരിക്കുന്നത്. 350 കിടക്കകളുള്ള ആശുപത്രിയും സ്ഥാപിച്ചിട്ടുണ്ട്.
Content Highlights: New college in Chikkaballapur to offer 100 free MBBS seats
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..