നീറ്റ്: 9,93,069 പേർ യോഗ്യത നേടി, 720ല്‍ 715 മാര്‍ക്ക് നേടി ഒന്നാം റാങ്ക്‌


പ്രതീകാത്മക ചിത്രം | Photo-Pics4news

2022-ലെ നീറ്റ് യു.ജി.യിൽ ഒന്നാംറാങ്ക് നേടിയ വിദ്യാർഥിക്ക്‌ കിട്ടിയത് 720-ൽ 715 മാർക്ക്. നാലുപേർക്കാണ് ഈ മാർക്ക് ലഭിച്ചത്. തുല്യമാർക്ക് ലഭിക്കുമ്പോൾ ടൈബ്രേക്കിങ് ചട്ടം ഉപയോഗിച്ചാണ് റാങ്ക് നിർണയം. ആദ്യ 50 റാങ്കുകാരുടെ സ്കോറും ആ സ്‌കോർ ലഭിച്ച വിദ്യാർഥികളുടെ എണ്ണവും: 715 -4 പേർക്ക്, 711 (1), 710 (9), 706 (2), 705 (26), 702 (1), 701 (5), 700 (2).

കട്ട്ഓഫ് സ്കോർ

പരീക്ഷ അഭിമുഖീകരിച്ചത് 17,64,571 പേരാണ്. 9,93,069 പേർ (56.28 ശതമാനം) യോഗ്യത നേടി. അൺറിസർവ്ഡ് (യു.ആർ.)/ഇ.ഡബ്ല്യു.എസ്. വിഭാഗം കട്ട്ഓഫ് സ്‌കോർ(50-ാം പെർസന്റൈൽ) 117 ആണ് (2021-ൽ ഇത് 138 ആയിരുന്നു. ഇതിനുമുമ്പ് ഏറ്റവും കുറഞ്ഞ 50-ാം പെർസന്റൈൽ കട്ട്ഓഫ് 119 ആയിരുന്നു -2018-ൽ. ഏറ്റവും ഉയർന്നത് 147- 2020-ൽ). ഈ വിഭാഗത്തിൽ യോഗ്യതനേടിയവരുടെ എണ്ണം 8,81,402.

മറ്റു വിഭാഗം കട്ട്ഓഫ് സ്‌കോർ: യു.ആർ./ഇ.ഡബ്ല്യു.എസ്.-പി.എച്ച്‌. (45-ാം പെർസന്റൈൽ) -105 ( 2021-ൽ 122). ഈ വിഭാഗത്തിൽ 328 പേർ യോഗ്യത നേടി. ഒ.ബി.സി., എസ്.സി., എസ്.ടി. വിഭാഗങ്ങൾ, ഈ മൂന്നുവിഭാഗങ്ങളിലെ പി.ഡബ്ല്യു.ഡി. കട്ട്ഓഫ് സ്‌കോർ -93(40-ാം പെർസന്റൈൽ). 2021-ൽ ഇത് 108 ആയിരുന്നു. ഈ വിഭാഗങ്ങളിലെ യോഗ്യത നേടിയത് 1,11,339 പേർ.

കേരളത്തിൽനിന്ന് 64,034 പേർ

കേരളത്തിൽനിന്ന്‌ 64,034 പേർ യോഗ്യതനേടി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് യോഗ്യതനേടിയവരിൽ കൂടുതൽ.

കേരളത്തിൽനിന്ന്‌ 1,16,395 പേരാണ് പരീക്ഷയെഴുതിയത്. ഈ വർഷം ഒൻപത് സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നും പരീക്ഷയെഴുതിയവരിൽ 60 ശതമാനത്തിൽ കൂടുതൽപേർ യോഗ്യത നേടിയിട്ടുണ്ട്. ഏറ്റവും മികച്ച വിജയശതമാനം ഡൽഹിക്കാണ്. 46,221 പേർ പരീക്ഷ എഴുതി.

35,113 പേർ യോഗ്യത നേടി -75.97 ശതമാനം. ഒരുലക്ഷത്തിനുമുകളിൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം രാജസ്ഥാനാണ് നേടിയത് -70.49 ശതമാനം. ഈ വിഭാഗത്തിൽ രണ്ടാംസ്ഥാനത്ത് കർണാടകയാണ്. വിജയശതമാനം -59.03 ശതമാനം.

മലയാളം ചോദ്യപ്പേപ്പർ താത്‌പര്യം കുറഞ്ഞു

മലയാളം ചോദ്യപ്പേപ്പർ ഓപ്റ്റ് ചെയ്തവരുടെ എണ്ണം ഈ വർഷം കുറഞ്ഞു. കഴിഞ്ഞവർഷം 3031 പേരായിരുന്നത് ഈ വർഷം 1510 ആയി. 83.65 ശതമാനംപേരും ഇംഗ്ലീഷ് ചോദ്യപ്പേപ്പറാണ് ആവശ്യപ്പെട്ടത്.

പ്രവേശനസാധ്യതകൾ

നീറ്റ് യു.ജി. 2022 അടിസ്ഥാനമാക്കിയുള്ള വിവിധ പ്രവേശനങ്ങൾ ഉടനെ ആരംഭിക്കും. പ്രവേശനസാധ്യതകൾ വിലയിരുത്താൻ ഇപ്പോൾ ലഭ്യമായിട്ടുള്ളത്, മുൻവർഷത്തെ പ്രവേശനവിവരങ്ങളാണ്. നീറ്റ് യു.ജി. റാങ്ക് അടിസ്ഥാനമാക്കിയുള്ള പ്രവേശനങ്ങളിൽ റാങ്ക്പട്ടികയിലുള്ളവർ ഏറ്റവും കൂടുതൽ താത്‌പര്യം കാട്ടാറുള്ളത് എം.ബി.ബി.എസി. നോടാണ്.

നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾപ്രകാരം രാജ്യത്ത് 612 സ്ഥാപനങ്ങളിലായി 92,793 എം.ബി.ബി.എസ്. സീറ്റുകളാണുള്ളത്. സീറ്റുകൾ പരിഗണിക്കുമ്പോൾ അതിന്റെ പതിനൊന്നിരട്ടിയോളം പേരാണ് യോഗ്യത നേടിയിരിക്കുന്നത് (9,93,069 പേർ യോഗ്യത നേടി -യഥാർഥത്തിൽ 10.7 ഇരട്ടി). മെഡിക്കൽ സ്ഥാപനങ്ങളുടെ പൂർണ പട്ടിക www.nmc.org.in ൽ ലഭിക്കും. ഡെന്റൽ കൗൺസിൽ വെബ്‌സൈറ്റ് പ്രകാരം 317 ഡെന്റൽ കോളേജുകളിലായി 27,698 ബി.ഡി.എസ്. സീറ്റുകൾ രാജ്യത്തുണ്ട്.

എം.സി.സി. അലോട്മെന്റ്

അലോട്മെന്റുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്നതാണ്. മിതമായ ഫീസിൽ പഠിക്കാവുന്ന ഒട്ടേറെ സ്ഥാപനങ്ങളാണ് ഈ പ്രക്രിയയിലുള്ളത്.

അതിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) (രണ്ടിലും എം.ബി.ബി.എസ്). 15 ശതമാനം അഖിലേന്ത്യ ക്വാട്ട അലോട്മെന്റിലെ സ്ഥാപനങ്ങൾ (എം.ബി.ബി.എസ്., ബി.ഡി.എസ്.), ബനാറസ് ഹിന്ദു/അലിഗഢ്‌ മുസ്‌ലിം (എം.ബി.ബി.എസ്., ബി.ഡി.എസ്.), ജാമിയ മിലിയ ഇസ്‌ലാമിയ (ബി.ഡി.എസ്.) ഐ.പി. ക്വാട്ട സീറ്റുള്ള ഇ.എസ്.ഐ.സി. കോളേജുകൾ (എം.ബി.ബി.എസ്‌., ബി.ഡി.എസ്.), എ.എഫ്.എം.സി. (എം.ബി.ബി.എസ്.-ചോയ്‌സ് ഫില്ലിങ്മാത്രം) എന്നിവ ഉൾപ്പെടുന്നു. ഉയർന്ന ഫീസുള്ള കല്പിത സർവകലാശാലകളിലെ അലോട്മെന്റും എം.സി.സി. നടത്തുന്നു. ഇവ കൂടാതെ മിതമായ ഫീസിൽ ബി.എസ്‌സി. നഴ്‌സിങ് പഠിക്കാവുന്ന ചില സർക്കാർസ്ഥാപനങ്ങളും പ്രക്രിയയിൽ ഉണ്ടാകാം.

2021-ൽ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളിൽ ആദ്യറൗണ്ടിൽ ഉണ്ടായിരുന്ന ഓപ്പൺസീറ്റുകൾ ഇപ്രകാരമായിരുന്നു:

എം.ബി.ബി.എസ്.: ഓൾ ഇന്ത്യ ക്വാട്ട -6167, എയിംസ് -1994, ജിപ്മർ -179, ബനാറസ് ഹിന്ദു -100, അലിഗഢ്‌ മുസ്‌ലിം -72, ഇ.എസ്.ഐ.സി. ഐ.പി. ക്വാട്ട -437, എ.എഫ്.എം.സി. - 145.

ബി.ഡി.എസ്: ഓൾ ഇന്ത്യ ക്വാട്ട -476, ബനാറസ് ഹിന്ദു -63, അലിഗർ മുസ്‌ലിം -17, ജാമിയ മിലിയ ഇസ്‌ലാമിയ -23

ബി.എസ്‌സി. നഴ്‌സിങ്ങ്: 365

ഇവയിൽ അലിഗഢ്‌ മുസ്‌ലിം, ജാമിയ മിലിയ ഇസ്‌ലാമിയ എന്നിവയിൽ ഓപ്പൺ, ഭിന്നശേഷി സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്.

എം.സി.സി. വഴി നടത്തിയ മറ്റ് അലോട്മെന്റുകളിൽ (എ.എഫ്.എം.സി. അലോട്‌മെന്റ് എം.സി.സി. നടത്തുന്നില്ല. അവിടത്തെ പ്രവേശനത്തിനുള്ള താത്‌പര്യം/രജിസ്‌ട്രേഷൻ മാത്രമാണ് സ്വീകരിക്കുന്നത്) കേന്ദ്ര സംവരണമാനദണ്ഡങ്ങൾ ബാധകമായിരുന്നു.

രണ്ട് റെഗുലർ റൗണ്ട് അലോട്മെന്റുകളാണ് എം.സി.സി. കൗൺസലിങ്ങിൽ ഉണ്ടായിരുന്നത്. രണ്ടാംറൗണ്ട് കഴിഞ്ഞപ്പോൾ ഗവൺമെന്റ് വിഭാഗത്തിലെ വിവിധ അലോട്മെന്റ് പ്രക്രിയകളിലെ ഓപ്പൺ വിഭാഗത്തിലെ അവസാന റാങ്കുകൾ ഇപ്രകാരമായിരുന്നു:

എം.ബി.ബി.എസ്: ഓൾ ഇന്ത്യ ക്വാട്ട -17,624, എയിംസ് -7308, ജിപ്മർ പുതുശ്ശേരി -227 ജിപ്മർ കാരൈക്കൽ -3799, അലിഗഢ്‌ -3469, ബനാറസ് -974.

ബി.ഡി.എസ്: ഓൾ ഇന്ത്യ ക്വാട്ട -30,500, അലിഗർ -24,463, ബനാറസ് -23,114; ജാമിയ -27,019.

ബി.എസ്‌സി. നഴ്‌സിങ്ങ് -95513.

കേരളത്തിലെ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ രണ്ടാം റൗണ്ടിലെ ഓൾ ഇന്ത്യ ക്വാട്ട ഓപ്പൺ വിഭാഗ അവസാന റാങ്കുകൾ:

എം.ബി.ബി.എസ്: കോഴിക്കോട് -2498, തിരുവനന്തപുരം -3434, കോട്ടയം -6669, തൃശ്ശൂർ -7385, ആലപ്പുഴ -8670, എറണാകുളം -9717, കണ്ണൂർ -10,474, മഞ്ചേരി -10,778, കൊല്ലം -10,998, പാലക്കാട് -12,341

ബി.ഡി.എസ്‌: കോഴിക്കോട്-30,291, തിരുവനന്തപുരം -28,879, കോട്ടയം -30,059, തൃശൂർ -30,500, ആലപ്പുഴ -30,333, കണ്ണൂർ -23,573.

റെഗുലർ റൗണ്ടുകൾക്കുശേഷം നടന്ന മോപ്അപ്, സ്പെഷ്യൽ റൗണ്ടുകളിൽ ഇവിടെ സൂചിപ്പിച്ച റാങ്കുകളിൽ താഴെ റാങ്കുളളവർക്കും അലോട്മെന്റ് ലഭിച്ചിട്ടുണ്ട്. വിവിധ റൗണ്ടുകളിൽ അലോട്മെന്റ് ലഭിച്ചവരുടെ പൂർണമായ പട്ടികകൾ www.mcc.nic.in-ൽ ഉണ്ട്.

Content Highlights: NEET UG 2022 Results


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented