റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കാൻ NEET-UG ഫലം ഓൺലൈനായി സമർപ്പിക്കാം


പ്രതീകാത്മക ചിത്രം | Photo: gettyimages.in 

തിരുവനന്തപുരം: കേരളത്തിലെ എം.ബി.ബി.എസ്, ബി.ഡി.എസ്., ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്‌സുകളിലേക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, ബി.എസ്‌സി. ഓണേഴ്‌സ്, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, എൻവയോൺമെന്റ്‌ സയൻസ്, ബി.ടെക്, ബയോ ടെക്‌നോളജി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്‌സുകളിലേക്കും പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കാൻ വിദ്യാർഥികൾ അവരവരുടെ നീറ്റ് യു.ജി.-2022 ഫലം പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഓൺലൈനായി സമർപ്പിക്കണം.

ഒക്‌ടോബർ 6 മുതൽ 12 വൈകീട്ട് 4 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഇതിനുള്ള സൗകര്യം ലഭിക്കും.

നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാഫലം പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ മെഡിക്കൽ കോഴ്‌സുകളിലേക്കും മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല. തപാൽ വഴിയോ നേരിട്ടോ സമർപ്പിച്ച രേഖകളോ അപേക്ഷകളോ പരിഗണിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസും വിശദമായ വിജ്ഞാപനവും കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Content Highlights: neet ug-2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented