Representational Image | Photo: freepik
ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയുടെ (നീറ്റ്-പിജി) ഫലം നാഷനല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍സയന്‍സ് പ്രസിദ്ധീകരിച്ചു.പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ഡിഗ്രി (എം.ഡി./എം.എസ്.)/പി.ജി. ഡിപ്ലോമ, പോസ്റ്റ് എം.ബി.ബി.എസ്. ഡി.എന്‍.ബി., എന്‍.ബി.ഇ.എം.എസ്. ഡിപ്ലോമ എന്നീ കോഴ്‌സുകളിലെ പ്രവേശനത്തിനായി മാര്‍ച്ച് അഞ്ചിനാണ് പരീക്ഷ നടത്തിയത്.
ജനറല്‍ വിഭാഗത്തിലും EWS വിഭാഗത്തിലും 291 മാര്‍ക്കാണു കട്ട് ഓഫ് സ്‌കോര്‍. ഭിന്നശേഷിക്കാരുടെ ജനറല്‍ വിഭാഗത്തില്‍ 274 മാര്‍ക്കും എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ 257 മാര്‍ക്കുമാണ് കട്ട് ഓഫ് സ്‌കോര്‍.
അഖിലേന്ത്യാ ക്വോട്ടയിലേക്കുള്ള മെറിറ്റ് പട്ടിക പ്രത്യേകം പ്രസിദ്ധീകരിക്കും. വ്യക്തിഗത സ്‌കോര്‍ കാര്‍ഡ് 25 മുതല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. വിവരങ്ങള്‍ക്ക്: https://natboard.edu.in/
Content Highlights: NEET PG Result 2023 declared, NEET cut off, NEET results 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..