എം.സി.സി. പി.ജി. കൗൺസലിങ്: പ്രവേശനം നേടിയ സീറ്റ് വേണ്ടെന്നുവെക്കാം


ഡോ. എസ്. രാജൂകൃഷ്ണൻ

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന 2022-ലെ പി.ജി. കൗൺസലിങ്ങിൽ, ആദ്യറൗണ്ട് അലോട്മെൻറ് പ്രകാരം കോളേജിൽ/സ്ഥാപനത്തിൽ പ്രവേശനം നേടിയവർക്ക് അതിൽനിന്ന്‌ രാജിവെക്കാൻ (സീറ്റ് വേണ്ടെന്നുവെക്കാൻ) ഒക്ടോബർ 10-ന് ഉച്ചയ്ക്ക് 12 വരെ അവസരമുണ്ടായിരിക്കും.

ഈ സമയപരിധിക്കുശേഷം സീറ്റ് നിലനിർത്തുന്നവരെ, രണ്ടാംറൗണ്ടിന്റെ ഭാഗമായി പരിഗണിക്കുന്നതാണ്. രണ്ടാംറൗണ്ട് കൗൺസലിങ് വ്യവസ്ഥകൾ അവർക്ക് ബാധകമായിരിക്കുന്നതുമാണ്. സീറ്റ് രാജിവെക്കുന്നവർ, അവരുടെ ‘റെസിഗ്നേഷൻ െലറ്റർ’ എം.സി.സി. ഒരുക്കിയിരിക്കുന്ന പോർട്ടൽവഴി ബന്ധപ്പെട്ട കോളേജ്/സ്ഥാപനം ഓൺലൈനായിത്തന്നെ രൂപപ്പെടുത്തിയതാണെന്ന് ഉറപ്പാക്കണം.

പ്രവേശനംനേടിയ കോളേജിലേക്ക് ഇ-മെയിൽ അയച്ച് സീറ്റിൽനിന്ന്‌ രാജിവെക്കുന്നവരും എം.സി.സി. ഒരുക്കിയിരിക്കുന്ന പോർട്ടൽവഴി ഓൺലൈനായി രൂപപ്പെടുത്തിയ റെസിഗ്നേഷൻ െലറ്റർ അവർക്ക്‌ സ്ഥാപനത്തിൽ/കോളേജിൽനിന്ന്‌ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.

ഇപ്രകാരംചെയ്യാത്തവരുടെ രാജി അസാധുവായിരിക്കും. അവർ സീറ്റ് നിലനിർത്തുന്നതായി കണക്കാക്കും. രണ്ടാംറൗണ്ട് വ്യവസ്ഥകൾ അവർക്ക് ബാധകമായിരിക്കും.

പ്രവേശനംനേടി രണ്ടാംറൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ഓപ്റ്റ് ചെയ്ത, രണ്ടാംറൗണ്ടിൽ പങ്കെടുത്തവർക്ക്, രണ്ടാംറൗണ്ടിൽ അപ്ഗ്രഡേഷൻ (മാറ്റം) ലഭിക്കാതെവന്നാൽ ലഭിച്ച സീറ്റിൽത്തന്നെ തുടരേണ്ടിവരും. രാജിവെക്കാൻ അനുവാദം ലഭിക്കുന്നതല്ല. രണ്ടാംറൗണ്ടിനുള്ള വ്യവസ്ഥകൾ ഇവർക്ക്‌ ബാധകമായിരിക്കും.

ആദ്യറൗണ്ട് അലോട്മെൻറുപ്രകാരം കോളേജിൽ/സ്ഥാപനത്തിൽ പ്രവേശനം നേടേണ്ട അവസാനതീയതി ഒക്ടോബർ ഏഴാണ്.

ഒന്നാംറൗണ്ടുപ്രകാരം പ്രവേശനം നേടിയവർ, ഒന്നാംറൗണ്ട് സീറ്റിൽനിന്ന്‌ രാജിവെക്കാതിരിക്കുകയോ രണ്ടാംറൗണ്ടിൽ പങ്കെടുക്കാതിരിക്കുകയോ ചെയ്താൽ സമയപരിധിക്കുശേഷം അവരെ രണ്ടാംറൗണ്ടിന്റെ ഭാഗമായി കണക്കാക്കും.

Content Highlights: NEET - PG Medical Counselling - MCC 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented