സുപ്രീം കോടതി : ഫോട്ടോ : പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി 2022 പരീക്ഷ മാറ്റിവെക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. മുന്‍ നിശ്ചയിച്ച പ്രകാരം മെയ് 21 പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി നല്കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
പരീക്ഷ മാറ്റിവയ്ക്കുന്നത് അനിശ്ചിതത്വവും അവ്യക്തതയും ഉണ്ടാക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ടുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ആണ് പ്രവേശന പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ചില വിദ്യാര്‍ത്ഥികളുടെ മാത്രം ബുദ്ധിമുട്ട് കരുതി എങ്ങനെ പരീക്ഷ മാറ്റിവയ്ക്കാന്‍ കഴിയുമെന്ന് കോടതി ആരാഞ്ഞു. പരീക്ഷ മാറ്റി വയ്ക്കുന്നത് രാജ്യത്തെ ആതുര സേവന മേഖലയെ ബാധിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
2021 നീറ്റ് കൗണ്‍സിലിംഗ് നടക്കുന്ന ദിവസമാണ് 2022 ലെ പ്രവേശന പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍ കൗണ്സിലിംല് പങ്കെടുക്കുന്നവര്‍ക്ക് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയില്ല. ഇത് തങ്ങളുടെ മൗലിക അവകാശത്തിന്റെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എട്ട് മുതല്‍ പത്ത് ആഴ്ചത്തേക്ക് പരീക്ഷ മാറ്റിവയ്ക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
Content Highlights: NEET PG Exam 2022; Supreme Court refuses to postpone exam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..