Image: Mathrubhumi.com
2022 - 23 അക്കാദമിക് സെഷനിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ഡിഗ്രി (എം.ഡി./എം.എസ്.)/പി.ജി. ഡിപ്ലോമ, പോസ്റ്റ് എം.ബി.ബി.എസ്. ഡി.എന്‍.ബി., എന്‍.ബി.ഇ.എം.എസ്. ഡിപ്ലോമ എന്നിവയിലെ പ്രവേശനത്തിന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍.ബി.ഇ.എം.എസ്.) നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പി.ജി. 2022ന് അപേക്ഷിക്കാം.
•പ്രവേശന സ്ഥാപനങ്ങള്‍
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മെഡിക്കല്‍ പി.ജി. കോഴ്‌സുകളിലെ 50 ശതമാനം അഖിലേന്ത്യാ ക്വാട്ട, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്റ്റേറ്റ്/കേന്ദ്രഭരണപ്രദേശ ക്വാട്ട, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍, സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കല്പിത സര്‍വകലാശാലകള്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് സ്ഥാപനങ്ങള്‍ എന്നിവയിലെ മെഡിക്കല്‍ പി.ജി. സീറ്റുകള്‍, ഡി.എന്‍.ബി., എന്‍.ബി.ഇ.എം.എസ്. പോസ്റ്റ് എം.ബി.ബി.എസ്. ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയിലെ പ്രവേശനത്തിനുള്ള എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷയാണ് നീറ്റ് പി.ജി.
•പരിധിയില്‍ വരാത്ത സ്ഥാപനങ്ങള്‍
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്‌വിവിധ കേന്ദ്രങ്ങള്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്‍. ചണ്ഡീഗഢ്), ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍പുതുച്ചേരി), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ് ബെംഗളൂരു), ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (തിരുവനന്തപുരം) എന്നീ സ്ഥാപനങ്ങളിലെ എം.ഡി./എം.എസ്. പ്രവേശനം നീറ്റ് പി.ജി.യുടെ പരിധിയില്‍ വരുന്നില്ല.
•യോഗ്യത
അംഗീകൃത എം.ബി.ബി.എസ്. ബിരുദം അല്ലെങ്കില്‍ എം.ബി.ബി.എസ്. പ്രൊവിഷണല്‍ പാസ് സര്‍ട്ടിഫിക്കറ്റ് വേണം. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ (പഴയ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ) /സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ, പെര്‍മനന്റ്/പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. മേയ് 31നകം ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം. ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍ (എഫ്.എം. ജി.ഇ.) യോഗ്യതയുള്ളവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.
•പരീക്ഷ
മാര്‍ച്ച് 12നു നടത്തുന്ന പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. കേരളത്തില്‍ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യപരിഗണന എന്ന തത്ത്വമനുസരിച്ച് കേന്ദ്രം അനുവദിക്കും. ഡമോ ടെസ്റ്റ് മാര്‍ച്ച് ഒന്നുമുതല്‍ nbe.edu.in ല്‍ ലഭ്യമാക്കും.
•പെര്‍സന്റൈല്‍ സ്‌കോര്‍
യോഗ്യത നേടാന്‍, ജനറല്‍/ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ 50ാം പെര്‍സന്റൈല്‍ സ്‌കോറും ഒ.ബി.സി./പട്ടിക വിഭാഗക്കാര്‍ 40ാം പെര്‍സന്റൈല്‍ സ്‌കോറും അണ്‍ റിസര്‍വ്ഡ് ഭിന്നശേഷിക്കാര്‍ 45ാം പെര്‍സന്റൈല്‍ സ്‌കോറും നേടണം. അപേക്ഷ nbe.edu.in ലെ 'നീറ്റ് പി.ജി' ലിങ്ക് വഴി ഫെബ്രുവരി നാലുവരെ നല്‍കാം.
Content Highlights: NEET PG 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..