Screengrab: Mathrubhumi News
കൊല്ലം: ആയൂരില്‍ നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് ദേശീയ ടെസ്റ്റിങ് ഏജൻസി(എന്‍.ടി.എ.). ഡോ.സാധന പരാഷര്‍, ഒ.ആര്. ഷൈലജ, സുചിത്ര ഷൈജിന്ത് എന്നിവരടങ്ങിയ സമിതി നാല് ആഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. അന്വേഷണ സമിതി കൊല്ലത്ത് എത്തി വിദ്യാര്‍ഥികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കും
വിദ്യാര്‍ഥിനികളുടെ പരാതിക്ക് തെളിവില്ലെന്നായിരുന്നു എന്‍.ടി.എയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പരീക്ഷാകേന്ദ്രത്തിന്റെ സൂപ്രണ്ട്, നീരീക്ഷകന്, സിറ്റി കോര്‍ഡിനേറ്റര്‍ എന്നിവര്‍ നല്കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, പ്രതിഷേധം ശക്തമായതോടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് എന്‍.ടി.എ. സമിതിയെ നിയോഗിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..