.
ന്യൂഡൽഹി: നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിന് (എൻ.സി.ഇ.ആർ.ടി.) ‘ഡീംഡ് സർവകലാശാല’ പദവി നൽകാൻ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഇത്തരത്തിൽ ആരംഭിക്കുന്ന സ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര, ഗവേഷണ ബിരുദ കോഴ്‌സുകൾ നടത്താം. കോഴ്സ് ഘടന, പരീക്ഷകളുടെ നടത്തിപ്പ്, മാനേജ്മെന്റ് തുടങ്ങിയ കാര്യങ്ങളിൽ സ്വയംഭരണാവകാശവും എൻ.സി.ഇ.ആർ.ടി.ക്ക് ലഭിക്കും. എൻ.സി.ഇ.ആർ.ടി.യുടെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (ആർ.ഇ.ഐ.) വിവിധ സർവകലാശാലകളുമായി സഹകരിച്ചാണ് നിലവിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ നടത്തുന്നത്.
Content Highlights: NCERT, education, malayaam news, latest news, mathrubhumi
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..