Representational Image | Pic Credit: Getty Images
ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബദല്‍ അക്കാദമിക കലണ്ടറുമായി എന്‍.സി.ഇ.ആര്‍.ടി. വീട്ടിലിരിക്കുന്ന വിദ്യാര്‍ഥികളുടെ സമയം പഠനസംബന്ധമായ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ തയ്യാറാക്കിയ കലണ്ടറിന്റെ പ്രകാശനം കേന്ദ്ര മാനവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ നിര്‍വഹിച്ചു.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കലണ്ടറില്‍ വിവരിക്കുന്നത്. സാങ്കേതിക-സാമൂഹിക മാധ്യമങ്ങള്‍ വഴി രസകരമായ മാര്‍ഗങ്ങളിലൂടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കലണ്ടറിലുണ്ട്.
ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിലബസില്‍നിന്നോ പാഠപുസ്തകത്തില്‍നിന്നോ ഉള്ള ആശയങ്ങള്‍ പരാമര്‍ശിച്ച് രസകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങളാണ് കലണ്ടറിലുള്ളത്.
കലാ വിദ്യാഭ്യാസം, വ്യായാമം, യോഗ, തൊഴില്‍പരമായ കഴിവുകള്‍ ഉള്‍പ്പെടെ പരീക്ഷണാത്മക പഠന പ്രവര്‍ത്തനങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ കുട്ടികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ ഓഡിയോ പുസ്തകങ്ങള്‍ക്കായുള്ള ലിങ്ക്, റേഡിയോ പ്രോഗ്രാമുകള്‍, വീഡിയോ പ്രോഗ്രാം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ-പാഠശാല, എന്‍.ആര്‍.ഒ.ഇ.ആര്‍., ദിക്ഷ പോര്‍ട്ടലുകളുമായുള്ള ലിങ്കും ഈ കലണ്ടറിലുണ്ട്. ഈ കലണ്ടര്‍ ഡി.ടി.എച്ച്. ചാനലുകളിലും ലഭിക്കും.
ഓരോ വിഷയത്തിനും ആവശ്യമായ പാഠ്യപ്രവര്‍ത്തനങ്ങളും കലണ്ടറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അധ്യയന കലണ്ടര്‍ കാണാനായി http://ncert.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: NCERT Releases Alternative Academic Calendar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..