നവോദയ വിദ്യാലയ ആറാം ക്ലാസ്സ് പ്രവേശന പരീക്ഷ മാറ്റിവെച്ചു


മിസോറാം, നാഗാലാന്‍ഡ്, മേഘാലയ എന്നീ മൂന്ന് സംസ്ഥാനങ്ങളൊഴികെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives

ന്യൂഡൽഹി: രാജ്യത്തെ ജവഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച് നവോദയ വിദ്യാലയ സമിതി. ഇത് മൂന്നാം തവണയാണ് പരീക്ഷ മാറ്റിവെക്കുന്നത്. നേരത്തെ മേയ് 16 മുതൽ ജൂൺ 19 വരെ നടത്താനിരുന്ന പരീക്ഷയാണ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്.

മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നീ മൂന്ന് സംസ്ഥാനങ്ങളൊഴികെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് 15 ദിവസം മുൻപെങ്കിലും തീയതി പ്രഖ്യാപിക്കും. പരീക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ navodaya.gov.in സന്ദർശിക്കുക.

ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷകൾക്ക് പുറമേ അതാത് സംസ്ഥാനത്തെ പ്രാദേശിക ഭാഷകളിലും നടത്തുന്ന പരീക്ഷയുടെ ദൈർഘ്യം രണ്ടുമണിക്കൂറാണ്. രാജ്യത്തെ 626 നവോദയ സ്കൂളുകളിലെ 48,000 സീറ്റുകളിലേക്ക് 30 ലക്ഷത്തിൽപ്പരം വിദ്യാർഥികളാണ് അപേക്ഷിച്ചിട്ടുള്ളത്.

Content Highlights: Navodaya Vidyalaya Class 6 entrance test postponed JNVST

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented