ന്യൂഡല്‍ഹി: യു.ജി.സി നെറ്റ്, ജെ.എന്‍.യു, ഇഗ്നോ പ്രവേശന പരീക്ഷകള്‍ ഉള്‍പ്പടെ വിവിധ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാത്തീയതി നീട്ടിയതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അപേക്ഷാത്തീയതി നീട്ടിയത്.
പുതുക്കിയ തീയതി പ്രകാരം വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി:
- എന്‍.സി.എച്ച്.എം ജെ.ഇ.ഇ: ഏപ്രില്‍ 30
- ഇഗ്നോ പി.എച്ച്.ഡി.: ഏപ്രില്‍ 30
- ഐ.സി.എ.ആര്‍.: ഏപ്രില്‍ 30
- ജെ.എന്‍.യു പ്രവേശന പരീക്ഷ: ഏപ്രില്‍ 30
- യു.ജി.സി നെറ്റ്: മേയ് 16
- സി.എസ്.ഐ.ആര്‍. നെറ്റ്: മേയ് 15
- അഖിലേന്ത്യാ ആയുഷ് പി.ജി. പ്രവേശന പരീക്ഷ: മേയ് 31
കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് എന്‍.ടി.എയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളായ 8287471852, 8178359845, 9650173668, 9599676953, 8882356803 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഔദ്യോഗിക വെബ്‌സൈറ്റായ www.nta.ac.in സന്ദര്‍ശിക്കുക.
Content Highlights: National Testing Agency Extended Deadline for Application for Various Exams
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..