മെഡിക്കല്‍ പി.ജി. പരീക്ഷകള്‍ ഉടന്‍ നടത്തണമെന്ന് മെഡിക്കല്‍ കമ്മിഷന്‍


കോവിഡിന്റെ സാഹചര്യത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തടക്കം കടുത്ത പരീക്ഷാപ്രതിസന്ധി വന്നത്. ആരോഗ്യപരിപാലനരംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സ്ഥിതിവരെ എത്തിയിരുന്നു. ഈയവസ്ഥയിലാണ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകളുടെ അവസാന വര്‍ഷപ്പരീക്ഷ എത്രയും വേഗം തീര്‍ക്കാന്‍ ശ്രമം വേണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്

പ്രതീകാത്മക ചിത്രം | Photo:gettyimages.in 

തൃശ്ശൂര്‍: രാജ്യത്തെ മെഡിക്കല്‍ കോളേജുകളിലെ ബിരുദാനന്തര ബിരുദപ്പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ എത്രയുംവേഗം നടപടികളെടുക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍. നിര്‍ദ്ദേശം വരുന്നതിനുമുന്‍പ് സംസ്ഥാനത്ത് മെഡിക്കല്‍ പരീക്ഷകള്‍ പുനരാരംഭിച്ചെന്ന് ആരോഗ്യസര്‍വകലാശാല.

കോവിഡിന്റെ സാഹചര്യത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തടക്കം കടുത്ത പരീക്ഷാപ്രതിസന്ധി വന്നത്. ആരോഗ്യപരിപാലനരംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സ്ഥിതിവരെ എത്തിയിരുന്നു. ഈയവസ്ഥയിലാണ് സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകളുടെ അവസാന വര്‍ഷപ്പരീക്ഷ എത്രയും വേഗം തീര്‍ക്കാന്‍ ശ്രമം വേണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

രോഗത്തിന്റെ രണ്ടാം തരംഗം കുറഞ്ഞുവരുന്നതിനാലാണ് കമ്മിഷന്റെ ഇടപെടല്‍. തദ്ദേശീയമായ സാഹചര്യങ്ങള്‍ വിലയിരുത്തി ബിരുദാനന്തര ബിരുദതലത്തിലെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷകള്‍ ഉടന്‍ നടത്തണം. പരീക്ഷാമാനദണ്ഡങ്ങളില്‍ നിലവിലുള്ള ഇളവുകള്‍ ഇവക്കും ബാധകമാകും. വിദ്യാര്‍ഥികളുടെ തിയറി പരീക്ഷകളുടെ ഇന്റേണല്‍ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍പേ പറന്ന് കേരളം

നിര്‍ദ്ദേശമെത്തുന്നതിനു മുന്‍പുതന്നെ പരീക്ഷ നടത്താനുളള ശ്രമങ്ങള്‍ കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല ആരംഭിച്ചിരുന്നെന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ കാര്യമായി നിലവില്‍ വരാത്ത സ്ഥലങ്ങളില്‍പ്പോലും പരീക്ഷ നടത്താനുള്ള അനുവാദം ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും സന്തോഷകരമായ കാര്യം കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരീക്ഷകള്‍ക്കെല്ലാം 99 ശതമാനത്തിലധികം ഹാജരുണ്ടായിരുന്നുയെന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടേഴ്‌സ് ദിനമായ ജൂലായ് ഒന്നുമുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വി.സി. വ്യക്തമാക്കി.

Content Highlights: National medical commission directs medical colleges to conduct exams as soon as possible

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented