വാര്‍ഷിക വരുമാനം 3,50,000-ല്‍ താഴെയാണോ? നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം


Representational image | Image by rawpixel.com on Freepik

ന്യൂഡൽഹി: 2022-’23 വർഷത്തെ നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് സ്കീമിന് (എൻ.എം.എം.എസ്.എസ്.) കീഴിലുള്ള അപേക്ഷകൾ നവംബർ 30 വരെ സമർപ്പിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സംസ്ഥാന സർക്കാർ, സർക്കാർ-എയ്ഡഡ്, തദ്ദേശസ്ഥാപന സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ രക്ഷിതാക്കളുടെ പ്രതിവർഷവരുമാനം 3,50,000 രൂപയിൽ കൂടാത്തവരെയാണ് പരിഗണിക്കുക. സ്കോളർഷിപ്പ് നൽകുന്നതിനുള്ള സെലക്‌ഷൻ പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് ഏഴാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ ഉണ്ടായിരിക്കണം. പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതി. പ്രതിവർഷം 12,000 രൂപയാണ് സ്കോളർഷിപ്പ് തുക.



ദേശീയ സ്കോളർഷിപ്പ് പോർട്ടലിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങളിലെ മികവുറ്റ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനാണ് എൻ.എം.എം.എസ്.­എസ്. നടപ്പാക്കുന്നത്.

Content Highlights: National Means-cum-merit Scholarship Scheme


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


ramesh chennithala

1 min

ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; തരൂര്‍ വിഷയത്തില്‍ ചെന്നിത്തല

Nov 24, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022

Most Commented