. (Photo: Abhilash)
തിരുവനന്തപുരം: കോളേജുകളിലേതു പോലെ സ്‌കൂൾ വിദ്യാഭ്യാസത്തിലും ക്രെഡിറ്റ് പരിഷ്‌കാരം നടപ്പാക്കാൻ കേന്ദ്രസർക്കാർ. ഈയിടെ പുറത്തിറക്കിയ നാഷണൽ ക്രെഡിറ്റ് ഫ്രെയിം വർക്കിലാണ് പ്രീ-പ്രൈമറി മുതൽ ഗവേഷണംവരെ വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കണമെന്ന ശുപാർശ. എന്നാൽ, അടുത്തിടെ ഡൽഹിയിൽ വിളിച്ച ഉന്നതതലയോഗത്തിൽ കേരളം ഇതിനോട് യോജിച്ചില്ല. സ്‌കൂൾ വിദ്യാഭ്യാസം ക്രെഡിറ്റ് ഘടനയിലേക്കു മാറുമ്പോൾ അധ്യയനദിവസങ്ങളും കൂട്ടണമെന്നതാണ് വെല്ലുവിളി.
ഇത്തവണ 220 പ്രവൃത്തിദിനങ്ങളാക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. ഇതു കുട്ടികളുടെ പഠനഭാരം കൂട്ടുമെന്ന വാദമുയർത്തി അധ്യാപകസംഘടനകൾ എതിർത്തതോടെ സർക്കാർ ഭാഗികമായി പിന്മാറി.
ക്രെഡിറ്റ് നഷ്ടം
അധ്യയനദിവസങ്ങൾ നഷ്ടമായാൽ വിദ്യാർഥിക്ക് അക്കാദമികനഷ്ടമുണ്ടാക്കുമെന്നതാണ് ഈ സംവിധാനത്തിലെ പ്രശ്‌നം. ആയതിനാൽ, ഒരു അധ്യയനവർഷം 1200 മണിക്കൂർ പഠനമെന്നത് വൈകാതെ നിർബന്ധമാക്കേണ്ടിവരും.
ഇത് ഉറപ്പാക്കാനായില്ലെങ്കിൽ സ്‌കൂൾ വിദ്യാഭ്യാസത്തിലെ ദേശീയധാരയിൽനിന്ന് നാം പിന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ ‘മാതൃഭൂമി’യോടു പറഞ്ഞു.
220 ദിവസം എതിർക്കപ്പെട്ടത് പഠനഭാരം കൂടുന്നതിനാൽ
- ഒന്ന്, രണ്ട് ക്ലാസുകളിൽ അധ്യയനസമയം വർഷത്തിൽ 800 മണിക്കൂർ
- മൂന്ന്, നാല്, അഞ്ച് ക്ലാസുകളിൽ ആയിരം മണിക്കൂർ
- ആറ്, ഏഴ്, എട്ട് ക്ലാസുകൾക്കും ഒമ്പതു മുതൽ 12 വരെ ക്ലാസുകൾക്കും 1200 മണിക്കൂർ വീതം
- 30 പഠനമണിക്കൂർ ഒരു ക്രെഡിറ്റായി കണക്കാക്കും. വർഷത്തിൽ 1200 മണിക്കൂർ പഠിക്കുന്ന കുട്ടി 40 ക്രെഡിറ്റ് നേടേണ്ടിവരും.
- കുട്ടി പഠിച്ച സമയം കണക്കാക്കിയാണ് ക്രെഡിറ്റ് നിശ്ചയിക്കുക.
Content Highlights: national credit framework in schools
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..