മൂന്നാംക്ലാസുകാർ മലയാളത്തിൽ പിന്നാക്കം: വില്ലനായത് ഓൺലൈൻ അധ്യയനകാലത്തെ പഠനവിടവ്


സ്‌കൂളുകളിൽ മാനസികാരോഗ്യ ഉപദേശക സമിതി രൂപവത്കരിക്കണം -വിദ്യാഭ്യാസമന്ത്രാലയം അധ്യാപകർക്കും പരിശീലനം വേണം, 29 ശതമാനം വിദ്യാർഥികൾക്കും ഏകാഗ്രതയില്ല

പ്രതീകാത്മക ചിത്രം | ഫോട്ടോ:ശശി ഗായത്രി

ന്യൂഡൽഹി: സ്കൂൾ വിദ്യാർഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ മാനസികാരോഗ്യ ഉപദേശകസമിതി രൂപവത്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. ആറു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർഥികളിൽ എൻ.സി.ഇ.ആർ.ടി. നടത്തിയ സർവേ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രിൻസിപ്പലായിരിക്കണം ഉപദേശക സമിതിയുടെ അധ്യക്ഷൻ. യോഗ പോലുള്ളവ പതിവായി പരിശീലിപ്പിക്കണം. സമ്മർദം ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇത് കുട്ടികളെ പ്രാപ്തരാക്കും.

കുട്ടികളിലെ മാനസികാരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും അധ്യാപകർക്ക് സൈക്കോസോഷ്യൽ പ്രഥമശുശ്രൂഷയിൽ പ്രത്യേക പരിശീലനം നൽകണം. അധ്യാപകരെ സഹായിക്കാൻ അനുബന്ധ പരിചരണക്കാരെയും സജ്ജരാക്കണം. മാനസികമായ പ്രശ്നങ്ങൾ, വേർപിരിയൽ ഉത്കണ്ഠ, ആശയവിനിമയ പ്രശ്നങ്ങൾ, വിഷാദാവസ്ഥ, പെരുമാറ്റ വൈകല്യങ്ങൾ, അമിത ഇന്റർനെറ്റ് ഉപയോഗം, ഹൈപ്പർ ആക്‌റ്റിവിറ്റി, പഠനവൈകല്യങ്ങൾ എന്നിവയുടെ ആദ്യലക്ഷണങ്ങൾ തിരിച്ചറിയാനും അധ്യാപകർക്ക് പരിശീലനം നൽകണം.

ലഹരിവസ്തുക്കളുടെ ഉപയോഗം, സ്വയം ദേഹോപദ്രവമേൽപ്പിക്കൽ, വിഷാദം, ആശങ്കകൾ എന്നിവ തിരിച്ചറിയുന്നതിനും പ്രഥമശുശ്രൂഷ നൽകുന്നതിനും ഓരോ സ്കൂളിനും നിർദിഷ്ടവ്യവസ്ഥ ഉണ്ടായിരിക്കണം.

എല്ലാമാസവും ഒരു പ്രത്യേക വിഷയം അടിസ്ഥാനമാക്കി വിദ്യാർഥികൾ തയ്യാറാക്കുന്ന ആരോഗ്യമാസിക സ്കൂളുകളിൽ പുറത്തിറക്കണം. കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ തിരിച്ചറിയാൻ വിദ്യാർഥികളെ അധ്യാപകർ ബോധവത്‌കരിക്കണം. അത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രക്ഷിതാക്കളുമായും സ്കൂൾ കൗൺസലർമാരുമായും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കണം. വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാൻ വിവിധ പങ്കാളികളെ ബോധവത്‌കരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാന്വലിൽ പറയുന്നു.

അക്ഷരമുറപ്പിക്കാൻ ശ്രമമുണ്ടായില്ല; ബ്രിഡ്‌ജ്‌ കോഴ്‌സ് പ്രഖ്യാപനം മാത്രമായി

തൃശ്ശൂർ: സംസ്ഥാനത്തെ മൂന്നാംക്ലാസുകാർ മലയാളത്തിൽ പിന്നാക്കം പോയതിനു കാരണം ഓൺലൈൻ അധ്യയനകാലത്തെ പഠനവിടവ്. ഓൺലൈൻ ക്ലാസുകളിൽനിന്നുനേരെ ക്ലാസ് മുറിയിലേക്കെത്തിയപ്പോൾ അക്ഷരമുറപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായില്ല. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസരംഗവും കേന്ദ്രസിലബസും ഒരേപോലെ.

ഓൺലൈനിൽ പഠിപ്പിച്ചതിന്റെ ബാക്കി പാഠഭാഗങ്ങൾ തീർക്കുന്നതിൽ മാത്രമായിരുന്നു സ്കൂളുകളുടെ ശ്രദ്ധ. വർഷാന്തപ്പരീക്ഷ ഉണ്ടാവുമെന്നും അതിനുമുമ്പ് പാഠങ്ങൾ തീർക്കണമെന്നുമുള്ള നിർദേശമുണ്ടായിരുന്നു. എഴുത്തും വായനയും ഉറയ്ക്കേണ്ട രണ്ടുവർഷങ്ങൾ നഷ്ടപ്പെട്ട കുട്ടികളിലാണ് 2022 മാർച്ചിൽ എൻ.സി.ആർ.ടി.യും നിപുൺ മിഷനും സർവേ നടത്തിയത്. മൂന്നാം ക്ലാസുകാരിൽ 56 ശതമാനംപേർക്ക് മലയാളം ശരിയായി വായിക്കാനോ എഴുതാനോ കഴിയുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. 2021 നവംബറിലാണ് കോവിഡിനുശേഷം ക്ലാസ് തുടങ്ങിയത്. 50 ശതമാനം കുട്ടികൾ വന്നാൽ മതിയെന്നായിരുന്നു നിർദേശം. ജനുവരിയിൽ മൂന്നാം തരംഗമുണ്ടായി. ഫെബ്രുവരി പകുതി പിന്നിട്ടശേഷമാണ് പിന്നീട് സ്കൂളുകൾ തുറന്നത്. സംസ്ഥാനത്തെ 104 സ്കൂളുകളിലെ 1061 കുട്ടികളിലാണ് സർവേ നടത്തിയത്. സിലബസ് വ്യത്യാസമില്ലാതെയാണ് സ്കൂളുകൾ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഓഫ്‌ലൈനിലേക്ക് മാറുമ്പോൾ കുട്ടികൾക്കുണ്ടായ പഠനവിടവ് നികത്താൻ ബ്രിഡ്ജ് കോഴ്‌സ് ഉണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്നാംക്ലാസ് കുട്ടികളുടെ പഠനവിടവ് അവരുടെ അക്ഷരജ്ഞാനക്കുറവു തന്നെയായിരുന്നു. എന്നാൽ ഒരുശ്രമവും ഉണ്ടായില്ല. എന്താണ് ബ്രിഡ്ജ് കോഴ്‌സ് എന്ന് അധ്യാപകർക്കുപോലും നിശ്ചയമില്ല. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിൽ ഇത്തരം ചിന്തകൾപോലുമുണ്ടായില്ല.

രണ്ടു സർവേ രണ്ടു ഫലം

എന്നാൽ കേന്ദ്രസർക്കാരിന്റെ നാഷണൽ അച്ചീവ്‌മെന്റ് സർവേയിൽ മൂന്നാംക്ലാസിലെ കുട്ടികൾ ഭാഷയുടെ കാര്യത്തിൽ 70 ശതമാനം മികവു പുലർത്തുന്നതായാണ് പറയുന്നത്. മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ സർവേയാണ് കഴിഞ്ഞ നവംബറിൽ നടത്തിയത്. ഈ നാലു ക്ലാസുകളിലുംവെച്ച് മൂന്നാംക്ലാസിലെ ഭാഷാമികവാണ് ഏറ്റവുംമുന്നിൽ. അഞ്ച്, ആറ് ക്ലാസുകളിൽ 57 ശതമാനവും പത്തിൽ 41 ശതമാനവുമാണ് ഭാഷാമികവ്. മൂന്നാം ക്ലാസിലെ ദേശീയശരാശരി 62 ആണ്.

Content Highlights: National Achievement Survey: State Reports - NCERT


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented