Natasha Perianayagam | Photo: PTI
ലോകത്തിലെ ഏറ്റവും സമര്‍ഥയായ വിദ്യാര്‍ഥിയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട് ഇന്തോ-അമേരിക്കന്‍ വംശജ നടാഷ പെരിയനായകം. ജോണ്‍ ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്‍ഡഡ് യൂത്ത് (Johns Hopkins Center For Talented Youth (CTY) ) എന്ന ടാലന്റ് ടെസ്റ്റില്‍ വിജയിച്ചാണ് ലോകത്തിലെ ബ്രൈറ്റസ്റ്റ് സ്റ്റുഡന്റ് എന്ന നേട്ടം നടാഷ സ്വന്തമാക്കിയത്. 76 രാജ്യങ്ങളില്‍ നിന്നായി 15300 സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ടാലന്റ് ടെസ്റ്റില്‍ പങ്കെടുത്തത്.
വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം അളക്കുന്നതിനായി, ഉയര്‍ന്ന ക്ലാസുകളിലെ വിഷയങ്ങള്‍ ആസ്പദമാക്കി നടത്തുന്ന ടാലന്റ് ടെസ്റ്റാണ് സി.ടി.വൈ. അമേരിക്കന്‍ കോളേജുകളിലെ പ്രവേശനപരീക്ഷകളായ സ്‌കോളസ്റ്റിക് അസസ്‌മെന്റ് ടെസ്റ്റ് (SAT), അമേരിക്കന്‍ കോളേജ് ടെസ്റ്റിങ് (ACT) എന്നിവയ്ക്ക് തുല്യമായ പരീക്ഷയിലാണ് നടാഷ മിന്നും വിജയം കരസ്ഥമാക്കിയത്.
ന്യൂജഴ്‌സിയിലെ ഫ്‌ലോറന്‍സ് എം ഗൗഡ്നീര്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ഈ 13-കാരി. ചെന്നൈ സ്വദേശികളാണ് മാതാപിതാക്കള്‍.
Content Highlights: Natasha Perianayagam,world’s brightest student,Indian, Johns Hopkins Center for Talented Youth
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..