NAAC മാര്‍ക്കിടാന്‍ കോളേജുകള്‍ പണം നല്‍കുന്നതായി ആരോപണം; ഇനിമുതല്‍ സ്‌കോര്‍ പ്രസിദ്ധീകരിക്കും


സ്വന്തം ലേഖിക

‘നാക് ’ മൂല്യനിർണയരീതി സുതാര്യമാക്കും •കോളേജുകൾക്ക് അനുവദിക്കുന്ന സ്കോർ പ്രസിദ്ധീകരിക്കും

Representational Image | Photo: mathrubhumi

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ‘നാക്’ (നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ) അംഗീകാരം നൽകുന്നതിനുള്ള മൂല്യനിർണയമുൾപ്പെടെയുള്ള നടപടികൾ സുതാര്യമാക്കും. ഇതിന്റെ ഭാഗമായി, കോളേജുകൾക്ക് അനുവദിക്കുന്ന പരമാവധി സ്കോർ ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് നാക് എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ ഭൂഷൺ പട്‌വർധൻ പറഞ്ഞു.

അധ്യാപകരുടെ എണ്ണം, പിഎച്ച്.ഡി. ഉൾപ്പെടെയുള്ള അക്കാദമിക് യോഗ്യതകൾ, സ്ഥാപനത്തിലെ അടിസ്ഥാനസൗകര്യങ്ങൾ, പ്രവേശനം നേടിയ വിദ്യാർഥികളുടെയും കംപ്യൂട്ടറുകളുടെയും ലൈബ്രറിയിലെ പുസ്തകങ്ങളുടെയും എണ്ണം എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങൾ നോക്കിയാണ് അംഗീകാരം നൽകുന്നത്. ഓരോ ചോദ്യത്തിനും നൽകുന്ന പരമാവധി സ്കോർ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ, മൂല്യനിർണയരീതി സുതാര്യമാക്കുന്നതിന്റെ ഭാഗമായി സ്കോർ പട്ടിക പുറത്തുവിടുമെന്നും പട്‌വർധൻ പറഞ്ഞു.നാക് അംഗീകാരം ലഭിക്കുന്നതിന് സർവകലാശാലകൾ ഉദ്യോഗസ്ഥർക്ക് പണവും സ്വർണവും വാഗ്ദാനം ചെയ്തതായി ആരോപണമുയർന്നിരുന്നു. നാക് അംഗീകാരം ലഭിക്കുന്നതിനായി ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ തിരിമറി നടത്തുന്നുവെന്ന പരാതികൾ ഒക്ടോബറിൽ പുറത്തുവന്നു. പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് പണവും സ്വർണവും നൽകി അംഗീകാരം നേടിയെടുക്കാൻ സ്ഥാപനങ്ങൾ ശ്രമിക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര അന്വേഷണസമിതി രൂപവത്കരിച്ച് നാക് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

1043 സർവകലാശാലകളും 42,343 കോളേജുകളുമാണ് ഇന്ത്യയിലുള്ളത്. ജൂൺ 21-ലെ കണക്കുപ്രകാരം 406 സർവകലാശാലകളും 8686 കോളേജുകളും നാക് അംഗീകാരമുള്ളവയാണ്. ഏറ്റവുംകൂടുതൽ നാക് അംഗീകൃതകോളേജുകൾ മഹാരാഷ്ട്രയിലാണ് (1869). കർണാടകം (914), തമിഴ്നാട് (43) എന്നിവയാണ് തൊട്ടുപിന്നിൽ.

ആറുവർഷം പഴക്കമുള്ളതോ രണ്ടുബാച്ച് ബിരുദകോഴ്സ് പൂർത്തിയാക്കിയതോ ആയ സ്ഥാപനങ്ങൾക്കാണ് നാക് അംഗീകാരത്തിന്‌ അപേക്ഷിക്കാൻ അർഹത. അംഗീകാരം ലഭിച്ചാൽ സ്ഥാപനത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിനുൾപ്പെടെ കേന്ദ്രസഹായം ലഭിക്കും.

Content Highlights: NAAC to reveal its marking scale for colleges


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented