മുത്തൂറ്റ് ഫിനാൻസ് സ്കോളർഷിപ്പ് നേടിയ വിദ്യാർഥികൾ
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന് മുത്തൂറ്റ് എം ജോര്‍ജ്ജ് 2021-22 പ്രൊഫഷണല്‍ സ്കോളര്‍ഷിപ് 30 വിദ്യാര്‍ത്ഥികള്‍ക്ക് നല്കി. എംബിബിഎസ്, എന്‍ജിനീയറിങ്, ബിഎസ്സി നഴ്സിങ് തുടങ്ങിയ കോഴ്സുകളിലേക്കായി 48 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകളാണ് നല്‍കിയത്.
രണ്ടു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളതും ഹയര്‍ സെക്കണ്ടറി തലത്തില്‍ 80 ശതമാനമെങ്കിലും മാര്‍ക്കു വാങ്ങിയവരുമാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായത്. പത്ത് എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് 24 ലക്ഷം രൂപയും പത്ത് ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് 12 ലക്ഷം രൂപയും പത്ത് ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് 12 ലക്ഷം രൂപയുമാണ് സ്കോളര്‍ഷിപ്പ്.
എറണാകുളം അവന്യൂ റീജന്റില്‍ നടത്തിയ സ്കോളര്‍ഷിപ്പ് ദാന ചടങ്ങില്‍ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഗോപിനാഥ് മുഖ്യാതിഥിതിയായി. മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു. ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വര്‍ഗീസ്, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സ് പ്രിന്സിപാല് ഡോ. പി സി നീലകണ്ഠന്, ഐഎംഎ കൊച്ചി വൈസ് പ്രസിഡന്റ് ഡോ. ഹനീഷ് എന്നിവര്‍ സംസാരിച്ചു.
Content Highlights: Muthoot M George Higher Education Scholarship 2022
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..