പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
കൊടുമണ്‍: സംസ്ഥാനത്ത് ഏകജാലകസംവിധാനംവഴി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത് നാലര ലക്ഷത്തിലേറെ പേര്‍. 4,71,278 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിച്ചത്. ഇതില്‍ 4,27,117 പേര്‍ എസ്.എസ്.എല്‍.സി. വിജയിച്ചവരാണ്. 31,615 പേര്‍ സി.ബി.എസ്.ഇ. സിലബസിലും, 3095 പേര്‍ ഐ.സി.എസ്.ഇ. സിലബസില്‍ പഠിച്ചവരുമാണ്.
9451 പേര്‍ സ്‌പോര്‍ട്‌സ് വിഭാഗത്തിലും അപേക്ഷിച്ചിട്ടുണ്ട്. ഏകജാലകസംവിധാനത്തില്‍ അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലായ് 25-ന് വൈകിട്ട് അഞ്ചുമണിയായിരുന്നു. ഇതിനു ശേഷമുള്ള കണക്കാണിത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്-80,022. ഏറ്റവും കുറവ് വയനാട് ജില്ലയിലും-12,510. സി.ബി.എസ്.ഇ. വിഭാഗത്തില്‍ അപേക്ഷകര്‍ ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്-4489.
ഐ.സി.എസ്.ഇ. വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ എറണാകുളം ജില്ലയിലാണ്-591. ഏറ്റവും കുറവ് മലപ്പുറം ജില്ലയില്‍-25. ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യ മുഖ്യ അലോട്ട്മെന്റ് ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിക്കും.
Content Highlights: more than four lakh applications have been received for plus one admission
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..