വി. ശിവൻകുട്ടി | Photo: Mathrubhumi
ഇന്നുതുടങ്ങുന്ന എസ്.എസ്.എല്‍.സി. പരീക്ഷയും വെള്ളിയാഴ്ച തുടങ്ങുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷയും എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസയറിയിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പരീക്ഷാപ്പേടിയില്ലാതെ മികച്ചവിജയത്തിനായി കഠിനപരിശ്രമം നടത്തിയാല്‍ ഫലം അനുകൂലമായിരിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസയാത്രകളിലെ ചില അനിവാര്യതകളായി മാത്രം പരീക്ഷകളെ കാണണമെന്നും പരീക്ഷാഫലമല്ല ജീവിതത്തിന്റെ അന്തിമഫലമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നിര്‍ദേശിച്ചു
ഒരു വ്യക്തിയുടെ ജീവിതവിജയം എസ്.എസ്.എല്‍.സി./ഹയര്‍സെക്കന്‍ഡറി പരീക്ഷാവിജയത്തെമാത്രം അടിസ്ഥാനമാക്കിയല്ല തീരുമാനിക്കുന്നത് എന്ന പൂര്‍ണധാരണ എല്ലാ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഉണ്ടാകണമെന്നും ഒരു കുട്ടിയെയും മറ്റൊരു കുട്ടിയുമായി താരതമ്യംചെയ്യരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
വിദ്യാഭ്യാസമന്ത്രിയുടെ വാക്കുകള്‍
വീണ്ടും വരവായി പരീക്ഷക്കാലം. മാര്‍ച്ച് ഒമ്പതിന് എസ്.എസ്.എല്‍.സി. പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 10-ന് ഹയര്‍സെക്കന്‍ഡറി പരീക്ഷയും.കോവിഡ് മഹാമാരി വിദ്യാഭ്യാസരംഗത്ത് ഏല്‍പ്പിച്ച വലിയ പ്രതിസന്ധികള്‍ക്കുശേഷം ഒരു പൂര്‍ണ അക്കാദമികവര്‍ഷം ലഭിച്ചത് ഇപ്പോഴാണ്. പരീക്ഷയ്ക്ക് നന്നായി സജ്ജരാകുക. പരീക്ഷപ്പേടി ആവശ്യമില്ല. ഉന്നതവിജയത്തിനായി കഠിനപരിശ്രമം നടത്തുക. ഫലം നമുക്ക് അനുകൂലമായിരിക്കും.
ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു പരീക്ഷയല്ല നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ പരീക്ഷാഫലമല്ല നമ്മുടെ ജീവിതത്തിന്റെ അന്തിമഫലം. ഇതെല്ലാം വിദ്യാഭ്യാസയാത്രകളിലെ ചില അനിവാര്യതകള്‍ മാത്രമാണെന്നു കണ്ടാല്‍മതി. ഒരു വ്യക്തിയുടെ ജീവിതവിജയം എസ്.എസ്.എല്‍.സി./ഹയര്‍സെക്കന്‍ഡറി പരീക്ഷാവിജയത്തെമാത്രം അടിസ്ഥാനമാക്കിയല്ല തീരുമാനിക്കുന്നത് എന്ന പൂര്‍ണധാരണ എല്ലാ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഉണ്ടാകണം.
പരീക്ഷക്കാലത്ത് കുട്ടികളില്‍ ഒരുതരത്തിലുമുള്ള സമ്മര്‍ദവും ഉണ്ടാക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു കുട്ടിയെയും മറ്റൊരു കുട്ടിയുമായി താരതമ്യംചെയ്യരുത്. സ്വാഭാവികമായ തയ്യാറെടുപ്പോടെ പരീക്ഷയെ അഭിമുഖീകരിക്കുക.
Content Highlights: Minister V. Sivankutty sends his best wishes to students for SSLC, plus two exam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..