എന്താണ് എക്കണോമിക്‌സെന്ന് ചോദ്യം; ക്ലാസില്‍ ഉത്തരം തെറ്റാതെ സജി ചെറിയാന്‍, പതറാതെ സി.ദിവാകരന്‍


'പ്രചോദനത്തിന്റെ പ്രവാചകർ' ഡോക്യുമെന്ററി ചിത്രീകരണ വേളയിൽ മന്ത്രി സജി ചെറിയാനും സി.ദിവാകരനും

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ.എം.എ ഉമ്മന്‍സാറിന്റെ ക്ലാസില്‍ അച്ചടക്കമുള്ള വിദ്യാര്‍ഥികളായി മന്ത്രി സജി ചെറിയാനും മുന്‍ മന്ത്രിമാരുമിരുന്നു. എന്താണ് സാമ്പത്തികശാസ്ത്രമെന്ന ഉമ്മന്‍സാറിന്റെ ചോദ്യത്തിന് മുന്‍പില്‍ തെല്ലും പതറാതെ ആദ്യമെഴുന്നേറ്റത് സി.ദിവാകരനായിരുന്നു. ജനജീവിതത്തിലെ സുപ്രധാനമായ ഘടകമാണ് സാമ്പത്തികശാസ്ത്രമെന്നായിരുന്നു സി.ദിവാകരന്റെ ഉത്തരം. മന്ത്രി സജി ചെറിയാനായിരുന്നു അടുത്ത ഊഴം. ' Economics is the science which studies human behaviour as a relationship between ends and scarce means which have alternative uses'. സി.ദിവാകരന് വെല്ലുവിളിയുയര്‍ത്തി ശരിയുത്തരം പറഞ്ഞ് കൈയടി വാങ്ങി മന്ത്രി. ശരിയുത്തരത്തിന് ഉമ്മന്‍ സാറിന്റെ നൂറ് മാര്‍ക്ക്.

അധ്യാപക മികവുകൊണ്ട് തലമുറകളെ പ്രചോദിപ്പിച്ചവരുടെ അധ്യാപനശൈലി ദൃശ്യവല്‍ക്കരിച്ച് ഡോക്യുമെന്ററിയാക്കി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പാണ് 'പ്രചോദനത്തിന്റെ പ്രവാചകര്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. പുതുതലമുറയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വ്യത്യസ്തമായ അനുഭവമാണ് പരിപാടി സമ്മാനിച്ചത്. വരും ദിവസങ്ങളില്‍ പ്രമുഖരായ നിരവധി അധ്യാപകര്‍ പരിപാടിയുടെ ഭാഗമായി ക്ലാസുകള്‍ എടുക്കും .തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

Content Highlights: Minister Saji Cherian and C. Divakaran at their old classroom

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented