എം.ജി., കണ്ണൂർ സർവകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദകോഴ്‌സുകൾ


Published:

Updated:

Representative image

മഹാത്മാഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി പുതിയ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നു. രണ്ട് സർവകലാശാലകളുടെയും വൈദഗ്ധ്യവും പഠനസൗകര്യങ്ങളും വിദ്യാർഥികൾക്ക് പ്രയോജനപ്പെടുംവിധമാണ് സിലബസ്. ആദ്യഘട്ടത്തിൽ എം.എസ്‌സി. കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോ ടെക്‌നോളജി), എം.എസ്‌സി. ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി) എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്.

പഠനത്തിന്റെ ഭാഗമായി, ഒരു വ്യവസായസ്ഥാപനത്തിൽനിന്നുള്ള ഇന്റേൺഷിപ്പിനും വിദേശത്തോ ഇന്ത്യയിൽത്തന്നെയോ ഉള്ള പ്രശസ്ത ഗവേഷണസ്ഥാപനത്തിൽ ആറുമാസം നീണ്ടുനിൽക്കുന്ന ഗവേഷണപദ്ധതിയിൽ പങ്കാളിയാകുവാനും അവസരം ലഭിക്കും. എം.ജി. സർവകലാശാല സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയും കണ്ണൂർ സർവകലാശാല കെമിസ്ട്രി, ഫിസിക്സ് വിഭാഗവും സംയുക്തമായാണ് കോഴ്‌സുകൾ നടത്തുന്നത്. യോഗ്യത: യഥാക്രമം കെമിസ്ട്രിയിലും ഫിസിക്സിലുമുള്ള ബിരുദമോ തത്തുല്യയോഗ്യതയോ. നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജിയിൽ പരിചയം നേടാനുള്ള അവസരവും കോഴ്സിലൂടെ ലഭിക്കും. വിവരങ്ങൾക്ക്: www.mgu.ac.in

Content Highlights: MGU and Kannur Uni sign MoU to jointly conduct PG courses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented