പ്രതീകാത്മക ചിത്രം | Photo-Pics4news
കോട്ടയം: പരീക്ഷാഫലം വരുന്നതിനുപിന്നാലെ ഉത്തരസൂചിക സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ എം.ജി. സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഉത്തരക്കടലാസിന്റെ ഇ-കോപ്പികൾ വിദ്യാർഥികൾക്ക് നൽകുകയും ചെയ്യും. 250 രൂപ ഫീസ് ഈടാക്കും.
ഗവേഷണം പ്രോത്സാഹിപ്പിക്കാനും ഗുണനിലവാരം ഉയർത്താനും സ്കോളർഷിപ്പുകളുടെ എണ്ണം 150-ൽനിന്ന് 200 ആക്കും. അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിൽ നിയമനം നടത്താൻ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനും യോഗം തീരുമാനിച്ചു.
മലയാളികൾ ഏറെയുള്ള ഖത്തറിൽ യൂണിവേഴ്‌സിറ്റിയുടെ കാമ്പസ് തുടങ്ങാനും തീരുമാനിച്ചു. നടപടികൾ ഏകോപിപ്പിക്കാൻ പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി.അരവിന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസമിതി രൂപവത്കരിക്കും.
Content Highlights: mg university to publish answerkey before result publishing
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..