രണ്ട് സര്‍വകലാശാലകളില്‍ ഒരേ സമയം പഠിക്കാൻ അവസരമൊരുക്കി എം.ജി സര്‍വകലാശാലാ


ഹരി ആര്‍.പിഷാരടി

ഫ്രാന്‍സ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സര്‍വകലാശാലകളുമായും കേരളത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായും ചേര്‍ന്നാണ് പ്രോഗ്രാമുകള്‍ തുടങ്ങുന്നത്.

എം.ജി സർവകലാശാലാ | ഫോട്ടോ:ജി.ശിവപ്രസാദ്

കോട്ടയം: രണ്ട് സര്‍വകലാശാലകളില്‍ ഒരേ സമയം പഠിക്കാം, ഗവേഷണം നടത്താം. രണ്ട് സര്‍വകലാശാലകളുടെയും പേരടങ്ങിയ സര്‍ട്ടിഫിക്കറ്റ് കിട്ടും. കേരളത്തില്‍ ആദ്യമായി നൂതന പഠനസമ്പ്രദായവുമായി എത്തിയത് എം.ജി. സര്‍വകലാശാലയാണ്. മറ്റ് സര്‍വകലാശാലകളുമായി സഹകരിച്ചുള്ള എം.ജി. സര്‍വകലാശാലയുടെ ജോയിന്റ് പ്രോഗ്രാമുകള്‍ ഉടന്‍ ആരംഭിക്കും.

ഫ്രാന്‍സ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സര്‍വകലാശാലകളുമായും കേരളത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായും ചേര്‍ന്നാണ് പ്രോഗ്രാമുകള്‍ തുടങ്ങുന്നത്. ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് സര്‍വകലാശാല, ഡീക്കിന്‍ സര്‍വകലാശാല, ഫ്രാന്‍സിലെ ലൊറെയ്ന്‍ സര്‍വകലാശാല, സൗത്ത് ബ്രിട്ടണി സര്‍വകലാശാല എന്നിവയുമായി ചേര്‍ന്ന് പി.എച്ച്.ഡി. പ്രോഗ്രാമുകളും കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് പി.ജി. പ്രോഗ്രാമും ആരംഭിക്കും.

കൂടുതല്‍ കരിയര്‍/ വിദ്യാഭ്യാസ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഉടന്‍ ഇതുസംബന്ധിച്ച് ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസും പ്രോ- വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറും പറഞ്ഞു.

ജോയിന്റ് പിഎച്ച്.ഡി. പ്രോഗ്രാമുകള്‍

രണ്ട് സര്‍വകലാശാലകളില്‍ സംയുക്തമായി ചെയ്യുന്ന ഗവേഷണത്തിന് 'കോടുടെല്‍' എന്നാണ് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്നത്. വിദേശ സര്‍വകലാശാലകളുമായിചേര്‍ന്ന് നാനോ സയന്‍സ്, എന്‍വയണ്‍മെന്റല്‍ സയന്‍സ്, പോളിമര്‍ സയന്‍സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് പിഎച്ച്.ഡി. പ്രോഗ്രാമുകള്‍ തുടങ്ങുന്നത്.

രജിസ്റ്റര്‍ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് സര്‍വകലാശാലകളിലും ഗൈഡ് ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് തുടങ്ങിയവ ലഭ്യമാക്കി രണ്ടിടത്തും ഗവേഷണത്തിന് അവസരമൊരുക്കും. ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനരീതി തീരുമാനിച്ചിട്ടില്ല. നിലവില്‍ ഗവേഷണം ചെയ്യുന്നവരെ ജോയിന്റ് പ്രോഗ്രാമിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ചാണ് ആദ്യഘട്ടത്തില്‍ ആലോചിക്കുന്നത്.

ജോയിന്റ് പി.ജി. പ്രോഗ്രാമുകള്‍

കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് നാനോ സയന്‍സ്, ബയോടെക്നോളജി എന്നീ വിഷയങ്ങളിലാണ് പി.ജി. പ്രോഗ്രാമുകള്‍ തുടങ്ങുന്നത്. നിലവില്‍ സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി. പ്രവേശനരീതി തന്നെയാകും ഈ കോഴസിനും. രണ്ട് സെമസ്റ്റര്‍ എം.ജി.യിലും രണ്ട് സെമസ്റ്റര്‍ കണ്ണൂര്‍ സര്‍വകലാശാലയിലും പഠിക്കണം. സെമസ്റ്റര്‍ പരീക്ഷകള്‍ അതത് സര്‍വകലാശാലകളില്‍ എഴുതണം. രണ്ട് സര്‍വകലാശാലകളുടെയും പേരുള്ള സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ക്ക് കിട്ടും.

Content Highlights: mg university creates an opportunity for studying at two universities simultaneously


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented