സുപ്രീം കോടതി : ഫോട്ടോ : പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽകോളേജുകളിൽ ഒഴിവുണ്ടായിരുന്ന എൻ.ആർ.ഐ. സീറ്റുകൾ ജനറൽ ക്വാട്ടയിലേക്ക് മാറ്റിയത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി വിധിപറയാൻ മാറ്റി.
തൊടുപുഴയിലെ അൽ അസ്ഹർ, പാലക്കാട്ടെ കരുണ മെഡിക്കൽകോളേജ് എന്നിവയുടെയും 38 വിദ്യാർഥികളുടെയും ഹർജികളാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേട്ടത്.
അതേസമയം, അർഹതയുള്ള വിദ്യാർഥികൾക്ക് എൻ.ആർ.ഐ. ക്വാട്ടയിൽ പ്രവേശനം നിഷേധിച്ചിട്ടില്ലെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു. കോടതിയെ സമീപിച്ച വിദ്യാർഥികൾ തിരഞ്ഞെടുത്ത സ്വാശ്രയ കോളേജുകളിൽ എൻ.ആർ.ഐ. സീറ്റുകൾ ഒഴിവില്ലെന്നും സർക്കാർ പറഞ്ഞു.
എന്നാൽ, എൻ.ആർ.ഐ. സീറ്റുകൾ ജനറൽവിഭാഗത്തിലേക്ക് മാറ്റാൻ പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അധികാരമില്ലെന്ന് ഹർജിക്കാർ വാദിച്ചു.
Content Highlights: Medical NRI Seats to general quota; petitions were adjourned for judgment
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..