ഹിന്ദിക്കുപിന്നാലെ മെഡിക്കൽ വിദ്യാഭ്യാസം പ്രാദേശികഭാഷകളിലും വരുന്നു


സ്വന്തം ലേഖിക

ഉന്നതാധികാരസമിതി എൻ.എം.സി.യുമായി ചർച്ചനടത്തി

പ്രതീകാത്മകചിത്രം | Photo: FreePik

ന്യൂഡൽഹി: ഹിന്ദിക്കുപിന്നാലെ പ്രാദേശികഭാഷകളിലും മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ നടപടിയുമായി കേന്ദ്രം. വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴിൽ ഇന്ത്യൻഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉന്നതാധികാരസമിതിയാണ് ഇതിന് മുൻകൈയെടുക്കുന്നത്.

പ്രാദേശികഭാഷയിൽ പാഠ്യപദ്ധതി തയ്യാറാക്കുന്നതിനും പുസ്തകങ്ങൾ മൊഴിമാറ്റുന്നതിനും ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.), സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ, മെഡിക്കൽ സർവകലാശാലകൾ, കോളേജുകൾ, ഡോക്ടർമാർ, പ്രൊഫസർമാർ എന്നിവരുമായി ചർച്ച ആരംഭിച്ചതായി സമിതി അധ്യക്ഷൻ ചാമു കൃഷ്ണ ശാസ്ത്രി പറഞ്ഞു.തമിഴ്‌നാട് ഡോ. എം.ജി.ആർ. മെഡിക്കൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സുധ ശേഷയ്യൻ എം.എസ്. ഇംഗ്ലീഷ് മെഡിക്കൽ പദങ്ങളുടെ തമിഴ് മൊഴിമാറ്റപ്പട്ടിക തയ്യാറാക്കിത്തുടങ്ങി.

തൊണ്ണൂറുശതമാനം രോഗികൾക്കും ഇംഗ്ലീഷ് അറിയില്ല. ഡോക്ടർമാർ ഇംഗ്ലീഷിൽ മരുന്നുകൾ കുറിക്കുന്നതും രോഗത്തെക്കുറിച്ച് വിശദീകരിക്കുന്നതും രോഗിക്ക് മനസ്സിലാകുന്നില്ല. ഒപ്പം സെക്കൻഡറിതലംവരെ പ്രാദേശികഭാഷയിൽ പഠിച്ച വിദ്യാർഥികൾക്ക് ഉന്നതപഠനം ഇംഗ്ലീഷിലേക്ക് മാറുന്നതോടെ ബുദ്ധിമുട്ടുകളുണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു.

എൻജിനിയറിങ്‌ കോഴ്‌സുകൾ നിലവിൽ പ്രാദേശികഭാഷകളിലുണ്ട്. സാങ്കേതികപഠനം പ്രാദേശികഭാഷയിലാക്കുന്നതിന്റെ ഭാഗമായി 11 സംസ്ഥാനങ്ങളിൽ 2021-ലാണ് എ.ഐ.സി.ടി.ഇ. എൻജിനിയറിങ് കോഴ്സുകൾ ആരംഭിച്ചത്.

ഹിന്ദി പതിപ്പ് പ്രകാശനം ഇന്ന് ഭോപാലിൽ

മധ്യപ്രദേശിൽ എം.ബി.ബി.എസ്. ഒന്നാംവർഷ വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിന്റെ ഹിന്ദിപതിപ്പ് ഞായറാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭോപാലിൽ പ്രകാശനംചെയ്യും.

ഇതോടെ ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യസംസ്ഥാനമായി മധ്യപ്രദേശ് മാറും. ഭോപാലിലെ ഗാന്ധി മെഡിക്കൽ കോളേജിൽ (ജി.എം.സി.) ആരംഭിക്കുന്ന ആദ്യഘട്ടപദ്ധതി ഈ വർഷംതന്നെ സംസ്ഥാനത്തെ 13 സർക്കാർ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കും. 97 ഡോക്ടർമാരടങ്ങുന്ന സമിതി എട്ടുമാസമെടുത്താണ് പുസ്തകം തയ്യാറാക്കിയത്.

Content Highlights: medical education,hindi,local language


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented