എം.സി.സി. യു.ജി. കൗൺസിലിങ് 2022: ഡൊമിസൈൽ ഫ്രീ എം.ബി.ബി.എസ്. സീറ്റുകൾ 9135


ഡോ. എസ്. രാജൂകൃഷ്ണൻ

പ്രതീകാത്മകചിത്രം | Photo: FreePik

മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എം.സി.സി.), നീറ്റ് യു.ജി. റാങ്ക് അടിസ്ഥാനമാക്കി നടത്തുന്ന കൗൺസിലിങ്ങിൽ എം.ബി.ബി.എസിന് ഗവൺമെന്റ്‌ വിഭാഗം സ്ഥാപനങ്ങളിൽ ആദ്യ റൗണ്ടിൽ 9135 ഡൊമിസൈൽ ഫ്രീ സീറ്റുകൾ ലഭ്യമാണ്. നീറ്റ് യു.ജി. 2022 യോഗ്യതനേടിയ, രാജ്യത്തെ ഏതു സംസ്ഥാനത്തുനിന്നോ കേന്ദ്രഭരണപ്രദേശത്തുനിന്നോ ഉള്ളവരെ ഇതിലെ ഓപ്പൺ സീറ്റുകളിലേക്കും സംവരണ അർഹതയ്ക്കുവിധേയമായി സംവരണ സീറ്റുകളിലേക്കും പരിഗണിക്കും.

സീറ്റുകൾഇവയിൽ 6484 എം.ബി.ബി. എസ്. സീറ്റുകൾ 288 മെഡിക്കൽ കോളേജുകളിലെ ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ (കേന്ദ്ര സർവകലാശാലകളിലേത് ഒഴികെ) ആണ്. ഡൽഹി സർവകലാശാല- 138 (അഞ്ച് കോളേജുകൾ), ബനാറസ് ഹിന്ദു- 100, അലിഗഢ് മുസ്‌ലിം- 72 , എയിംസ്- 2162 (20 കാമ്പസുകൾ), ജിപ്മർ- 179 (രണ്ട് കാമ്പസുകൾ) എന്നിങ്ങനെയാണ് ലഭ്യമായ മറ്റ് ഓൾ ഇന്ത്യ/ഓപ്പൺ സീറ്റുകൾ. ഇവയിൽ മൊത്തം 3559 സീറ്റുകൾ അൺ റിസർവ്ഡ്/ഓപ്പൺ സീറ്റുകളാണ്. ഇ.ഡബ്ല്യു.എസ്.- 860, ഒ.ബി.സി.- 2322, എസ്.സി.- 1294, എസ്.ടി.- 644 എന്നിങ്ങനെയാണ് സംവരണ സീറ്റുകൾ. ഇതിനുപുറമേ ഓരോന്നിലുമുള്ള ഭിന്നശേഷി വിഭാഗസീറ്റുകൾ: ഓപ്പൺ- 186, ഇ.ഡബ്ല്യു.എസ്.- 46, ഒ.ബി.സി.- 122, എസ്.സി.- 68, എസ്.ടി.- 34. എം.ബി.ബി.എസിന് ഓരോവിഭാഗത്തിലും കാറ്റഗറി തിരിച്ചുള്ള സീറ്റുകളുടെ ലഭ്യത അറിയാൻ പട്ടിക കാണുക.

കേരളത്തിലെ 245 സീറ്റുകൾ

കേരളത്തിൽ ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിൽ 15 വീതം സീറ്റുകൾ ഉൾപ്പടെ 11 മെഡിക്കൽ കോളേജുകളിലായി മൊത്തം 245 എം.ബി.ബി.എസ്. സീറ്റുകളാണ് ഓൾ ഇന്ത്യ ക്വാട്ടയിൽ ഉള്ളത്. തിരുവനന്തപുരം, കോഴിക്കോട്- 37 വീതം, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ- 26 വീതം, എറണാകുളം- 17, മഞ്ചേരി- 16, കണ്ണൂർ, പാലക്കാട്- 15 വീതം എന്നിങ്ങനെയാണ് കേരളത്തിലെ മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളിലെ ഓൾ ഇന്ത്യ ക്വാട്ട സീറ്റ് ലഭ്യത. ഇവയിലായി മൊത്തം 94 ഓപ്പൺ സീറ്റുകളുണ്ട്. ഇ.ഡബ്ല്യു.എസ്.- 23, ഒ.ബി.സി.- 62, എസ്.സി.- 35, എസ്.ടി.- 18. ഇതിനുപുറമേ, എല്ലാ വിഭാഗങ്ങളിലുമായി മൊത്തം 13 സീറ്റുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചിട്ടുണ്ട്.

ഇ.എസ്.ഐ.സി. ഇൻഷ്വേർഡ് പേഴ്സൺസ് (ഐ.പി.) ക്വാട്ട

438 സീറ്റുകൾ. കൊല്ലത്ത് (പാരിപ്പള്ളി) 39 സീറ്റുകളുണ്ട്. കല്പിത സർവകലാശാലകളിൽ (49 എണ്ണം) മൊത്തം 9338 സീറ്റുകൾ ലഭ്യമാണ്.

ബി.ഡി.എസ്. സീറ്റ്

ഓൾ ഇന്ത്യ ക്വാട്ട- 422 സീറ്റ് (40 കോളേജുകൾ). കേരളത്തിൽ ആറ് സർക്കാർ െഡൻറൽ കോളേജുകളിലായി 45 സീറ്റുണ്ട്. ഓപ്പൺ- 17, ഇ.ഡബ്ല്യു.എസ്.- 5, ഒ.ബി.സി.- 12, എസ്.സി.- 7 എസ്.ടി.- 3. ഓപ്പൺ ഭിന്നശേഷി വിഭാഗം- 1. കേന്ദ്ര സർവകലാശാലകൾ ഓപ്പൺ ബി.ഡി.എസ്. സീറ്റുകൾ- 80, ജാമിയ മിലിയ ഓപ്പൺ- 22, ഇ.എസ്.ഐ.സി. ഐ.പി. ക്വാട്ട- 28 (ഒരു കോളേജ്). കല്പിത സർവകലാശാലകളിൽ (32 എണ്ണം) മൊത്തം 3100 ബി.ഡി.എസ്. സീറ്റുകൾ ലഭ്യമാണ്.

ബി.എസ്‌സി. നഴ്സിങ്

സ്ഥാപനങ്ങൾ 10. മൊത്തം സീറ്റുകൾ 563. ഓൾ ഇന്ത്യ തലത്തിൽ നികത്തുന്ന സീറ്റുകൾ- 360. വിവരങ്ങൾക്ക്: mcc.nic.in

Content Highlights: medical counselling committee 2022 admission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented