എ.എ.സി.സി.സി.: വ്യവസ്ഥകൾ അറിയാം ചിലത് എം.സി.സി. കൗൺസലിങ് വ്യവസ്ഥകളിൽനിന്ന്‌ വിഭിന്നം


ഡോ. എസ്. രാജൂകൃഷ്ണൻ

Representative image

ആയുഷ് ബിരുദപ്രോഗ്രാമുകളിലെ അഖിലേന്ത്യാ അലോട്മെൻറ് നടപടികളുടെ വിവിധ റൗണ്ടുകളിലെ വ്യവസ്ഥകൾ മനസ്സിലാക്കി, പ്രക്രിയയിൽ പങ്കെടുക്കണം. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി എം.ബി.ബി.എസ്./ബി.ഡി.എസ്./ബി.എസ്‌സി. നഴ്സിങ് കോഴ്സുകളിലേക്കു നടത്തുന്ന കൗൺസലിങ്ങിലെ ഫ്രീ എക്സിറ്റ്, അപ്ഗ്രഡേഷൻ, സ്ട്രേറൗണ്ട് ചോയ്സ് ഉൾപ്പെടെയുള്ള ചില വ്യവസ്ഥകൾ, ആയുഷ് കൗൺസലിങ്ങിൽ വിഭിന്നമാണ്.

ആദ്യ രണ്ടുറൗണ്ടുകളിൽ ‘ഫ്രീ എക്സിറ്റ്’

എ.എ.സി.സി.സി. (ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി) കൗൺസലിങ്ങിന്റെ ആദ്യ രണ്ടുറൗണ്ടുകളിൽ അലോട്മെന്റ് കിട്ടുന്നവർക്ക് വേണമെങ്കിൽ ആ അലോട്മെന്റ് വേണ്ടെന്നുവെക്കാം. ഡെപ്പോസിറ്റ് നഷ്ടപ്പെടില്ല. ബന്ധപ്പെട്ട തുടർറൗണ്ടിൽ (രണ്ട്/മൂന്ന്-മോപ് അപ്) അവർക്ക് പങ്കെടുക്കാനും കഴിയും. പുതിയ രജിസ്ട്രേഷൻ അതിനായി അവർ നടത്തേണ്ടതില്ല.

രണ്ടാംറൗണ്ട് കഴിഞ്ഞും അപ്ഗ്രഡേഷൻ ഓപ്റ്റ് ചെയ്യാം

ആദ്യറൗണ്ട്/രണ്ടാംറൗണ്ട്, അലോട്മെന്റ് പ്രകാരം ഒരു കോളേജിൽ പ്രവേശനം നേടുന്നവർ രണ്ടാംറൗണ്ടിൽ/മൂന്നാംറൗണ്ടിൽ (മോപ് അപ് റൗണ്ടിൽ) എങ്ങനെ, തന്നെ പരിഗണിക്കണമെന്ന് പ്രവേശനം നേടുന്ന വേളയിൽ വ്യക്തമാക്കണം. മെച്ചപ്പെട്ട ഒരു ചോയ്സിലേക്ക് താത്‌പര്യമുണ്ടെങ്കിൽ പ്രവേശനം നേടുമ്പോൾ, ‘അപ്ഗ്രഡേഷൻ’ ഓപ്ഷൻ നൽകാം. കിട്ടിയ സീറ്റിൽ പൂർണ തൃപ്തിയുണ്ടെങ്കിൽ, മറ്റൊരു മാറ്റം ആഗ്രഹിക്കുന്നില്ലെങ്കിൽ ‘അപ്ഗ്രഡേഷൻ’ സൗകര്യം വേണ്ടെന്നുവെക്കാം. അങ്ങനെ ചെയ്താൽ പ്രവേശനം നേടിയ സീറ്റിൽ തുടരാം.

സ്ട്രേ റൗണ്ടിൽ പുതിയ ചോയ്സ്

സ്ട്രേ റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുള്ളവർക്ക് ആ റൗണ്ടിലേക്ക് പുതിയ ചോയ്സ് ഫില്ലിങ് നടത്താൻ സൗകര്യമുണ്ടാകും.

ആദ്യ മൂന്നുറൗണ്ടുകൾക്ക് പ്രത്യേകം ചോയ്സ്

ആദ്യ മൂന്നു റൗണ്ടുകളിൽ, ഒരു റൗണ്ടിലേക്കു നൽകുന്ന ചോയ്സുകൾ അലോട്മെൻറ് ലഭിച്ചാലും ഇല്ലെങ്കിലും ആ റൗണ്ടിലേക്കുമാത്രമായിരിക്കും ബാധകം. റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3/ മോപ് അപ് റൗണ്ട് എന്നിവയ്ക്ക് പങ്കെടുക്കുന്ന എല്ലാവരും പ്രത്യേകം ചോയ്സുകൾ നൽകണം. മുൻറൗണ്ടിലെ ചോയ്സുകൾ/ അവശേഷിക്കുന്ന ചോയ്സുകൾ നിലനിൽക്കില്ല.

അപ്ഗ്രഡേഷൻ കൊടുത്താൽ

രണ്ടാംറൗണ്ടിലേക്ക്/മോപ് അപ് റൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ഓപ്റ്റു ചെയ്യുന്നവരും ആ റൗണ്ടിലേക്ക് പുതിയ ചോയ്സുകൾ നൽകണം (പുതിയ രജിസ്ട്രേഷൻ വേണ്ട). അതിൽ ഒന്ന് ലഭിക്കുന്നപക്ഷം, ആദ്യ റൗണ്ടിലെ/രണ്ടാംറൗണ്ടിലെ സീറ്റ് നഷ്ടപ്പെടും. മോപ് അപ് റൗണ്ടിൽ പുതിയ സീറ്റിൽ പ്രവേശനം നേടുന്നില്ലെങ്കിൽ, സെക്യൂരിറ്റിത്തുക നഷ്ടപ്പെടും. രണ്ടാം മോപ് അപ് അലോട്മെൻറിൽ മാറ്റംവരുന്നില്ലെങ്കിൽ നേരത്തേയുള്ള അഡ്മിഷൻ (ഒന്നാം/രണ്ടാം റൗണ്ടിലേത്) നിലനിൽക്കും. അപ്ഗ്രഡേഷൻ തിരഞ്ഞെടുത്തശേഷം രണ്ടാം/മോപ് അപ് റൗണ്ടിലേക്ക് ചോയ്സ് ഫില്ലിങ് നടത്താതിരുന്നാൽ ആദ്യ/രണ്ടാം റൗണ്ട് പ്രവേശനം നിലനിൽക്കും.

രണ്ടാംറൗണ്ടിൽ പങ്കെടുക്കാനുള്ള അർഹത

പുതിയ രജിസ്ട്രേഷൻ നടത്തുന്നവരെ കൂടാതെ രണ്ടാംറൗണ്ടിൽ പങ്കെടുക്കാൻ ഇവർക്കൊക്കെ അർഹതയുണ്ടാകും -ആദ്യറൗണ്ടിൽ അലോട്മെൻറ് ലഭിക്കാത്തവർ, അലോട്മെൻറ് കിട്ടി പ്രവേശനം നേടി അപ്ഗ്രഡേഷൻ ഓപ്ഷൻ എടുത്തവർ, ആദ്യറൗണ്ടിൽ ഫ്രീ എക്സിറ്റ് എടുത്തവർ, പ്രവേശനം നേടി രണ്ടാംറൗണ്ടിനുമുമ്പ് ആദ്യ റൗണ്ട് സീറ്റിൽനിന്ന്‌ രാജിവെച്ചവർ.

അപ്ഗ്രഡേഷൻ ചോയ്സുകൾ നൽകിയശേഷവും രണ്ടാംറൗണ്ടിൽ മാറ്റംകിട്ടാത്തവർക്ക് ആദ്യ റൗണ്ട് സീറ്റിൽ തുടരാൻ താത്‌പര്യമില്ലെങ്കിൽ റൗണ്ട് രണ്ട് ഫലം വന്ന് അഞ്ചുദിവസത്തിനകം ഫ്രീ എക്സിറ്റ് എടുത്ത് പുറത്തുപോകാം. ഇല്ലെങ്കിൽ രണ്ടാംറൗണ്ട് ചട്ടങ്ങൾ അവർക്ക് ബാധകമാകും.

•രണ്ടാംറൗണ്ട് സീറ്റ് സ്വീകരിച്ചശേഷം, സ്ഥാപനത്തിൽനിന്നും പിൻവാങ്ങാൻ ആഗ്രഹിക്കുന്നവർ മൂന്നാംറൗണ്ട് രജിസ്ട്രേഷൻ തുടങ്ങുന്നതിന് മൂന്നുദിവസംമുമ്പ് സ്ഥാപനത്തിലെ സീറ്റിൽനിന്നും വിടുതൽ വാങ്ങണം/രാജിവെക്കണം. സെക്യൂരിറ്റി ഫീസ് നഷ്ടപ്പെടും. മറ്റു കൗൺസലിങ്ങുകളിൽ അവർക്ക് പങ്കെടുക്കാം. താത്‌പര്യമുള്ളപക്ഷം ആയുഷ് മൂന്നാംറൗണ്ടിൽ (മോപ് അപ് റൗണ്ട്) പുതിയ രജിസ്ട്രേഷൻ നടത്തി ഫീസ് അടച്ച് ചോയ്സ് നൽകി പങ്കെടുക്കാം.

•അനുവദനീയമായ സമയപരിധി കഴിഞ്ഞ് രണ്ടാംറൗണ്ട് സീറ്റ് വേണ്ടെന്നുവെക്കുന്നവർക്ക് കേന്ദ്ര/സംസ്ഥാന ആയുഷ് കൗൺസലിങ്ങുകളിൽ പങ്കെടുക്കാൻ അർഹതയുണ്ടാകില്ല.

മൂന്നാംറൗണ്ടിനുള്ള അർഹത

പുതിയ രജിസ്ട്രേഷൻ നടത്തുന്നവരെക്കൂടാതെ മൂന്നാംറൗണ്ടിൽ ഇവർക്കൊക്കെ പങ്കെടുക്കാം.

1. ആദ്യ രണ്ടുറൗണ്ടുകളിൽ അലോട്‌മെൻറ് ലഭിക്കാത്തവർ

2. ഒന്നാം/രണ്ടാംറൗണ്ടിൽ അലോട്മെൻറ് കിട്ടി പ്രവേശനം നേടി റൗണ്ട് മൂന്നിലേക്ക് അപ്ഗ്രഡേഷൻ ഓപ്ഷൻ എടുത്തവർ 3. ഒന്നാം/രണ്ടാം റൗണ്ടിൽ ഫ്രീ എക്സിറ്റ് എടുത്തവർ

3. പ്രവേശനം നേടി മൂന്നാംറൗണ്ടിനുമുമ്പ് സീറ്റിൽനിന്ന്‌ രാജിവെച്ചവർ.

മൂന്നാംറൗണ്ടിൽ/സ്ട്രേറൗണ്ടിൽ സീറ്റ് ലഭിക്കുന്നവർ (പുതിയ അലോട്മെൻറ്/അപ്ഗ്രഡേഷൻ വഴി) അത് സ്വീകരിക്കണം. ഇല്ലെങ്കിൽ സെക്യൂരിറ്റിത്തുക നഷ്ടമാകും. മറ്റ് ആയുഷ് കൗൺസലിങ്ങിൽ അവർക്ക് പങ്കെടുക്കാൻ അർഹതയുണ്ടാകില്ല.

സ്ട്രേ റൗണ്ട് അർഹത

ആയുഷ് കൗൺസലിങ്ങിന് രജിസ്റ്റർചെയ്തശേഷവും ആയുഷ് കൗൺസലിങ്ങിന്റെ ആദ്യ മൂന്നുറൗണ്ടുകളിലും സംസ്ഥാന കൗൺസലിങ്ങിലും അലോട്മെൻറ് ഒന്നും ലഭിക്കാത്തവരെമാത്രമേ സ്ട്രേ റൗണ്ടിലേക്ക് പരിഗണിക്കൂ. അർഹതയുള്ളവർ ഇതിലേക്ക് എ.എ.സി.സി.സി. പോർട്ടൽവഴി സന്നദ്ധതയും നിശ്ചിത അണ്ടർടേക്കിങ്ങും നൽകണം. അലോട്മെൻറ് ലഭിച്ചാൽ സ്വീകരിക്കണം. ഇല്ലെങ്കിൽ സെക്യൂരിറ്റിത്തുക നഷ്ടപ്പെടും. അലോട്മെൻറ് ലഭിക്കുന്നവർക്ക് മറ്റൊരു ആയുഷ് കേന്ദ്ര/സംസ്ഥാന കൗൺസലിങ്ങിലും പങ്കെടുക്കാൻ കഴിയില്ല.

സെക്യൂരിറ്റിത്തുക തിരികെ ലഭിക്കും

എല്ലാറൗണ്ടുകളും കഴിഞ്ഞിട്ടും ഒരു അലോട്മെന്റും ഇല്ലാത്തവർ, അലോട്മെൻറ് സ്വീകരിച്ചവർ എന്നിവർക്ക് സെക്യൂരിറ്റിത്തുക തിരികെ കിട്ടും.

ഡെപ്പോസിറ്റ് നഷ്ടപ്പെടും

രജിസ്ട്രേഷൻ സമയത്ത് തെറ്റായ വിവരങ്ങൾ നൽകി അലോട്മെന്റിൽ സീറ്റ് ലഭിക്കുന്നവരുടെ നൽകിയ വിവരങ്ങൾ തെറ്റാണെന്ന് പ്രവേശനം നേടുന്ന സമയത്ത് തെളിഞ്ഞാൽ സീറ്റ് അലോട്മെന്റ് റദ്ദാക്കും. സെക്യൂരിറ്റിത്തുക നഷ്ടപ്പെടും.

അവസാനറാങ്കുകൾ

2021 പ്രവേശനത്തിൽ ഉൾപ്പെട്ടിരുന്ന കേരളത്തിലെ സ്ഥാപനങ്ങളിൽ ഓപ്പൺ വിഭാഗത്തിൽ അവസാനമായി അലോട്മെൻറ് ലഭിച്ച നീറ്റ് റാങ്കുകൾ:

ബി.എ.എം.എസ്:•ഗവൺമെൻറ് ആയുർവേദ കോളേജ് തിരുവനന്തപുരം -66,247 •ഗവൺമെൻറ് ആയുർവേദ കോളേജ് കണ്ണൂർ -68,464 •ഗവൺമെൻറ് ആയുർവേദ കോളേജ് എറണാകുളം -47,618 •വൈദ്യരത്നം ആയുർവേദ കോളേജ് തൃശ്ശൂർ -1,31,424 •വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജ് കോട്ടയ്ക്കൽ -57,901

ബി.എച്ച്.എം.എസ്: •ഗവൺമെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കോഴിക്കോട് -95,277 •ഗവൺമെൻറ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് തിരുവനന്തപുരം -3,24,999 •ഡോ. പാഡിയാർ മെമ്മോറിയൽ ഹോമിയോപ്പതി മെഡിക്കൽ കോളേജ് എറണാകുളം -6,42,240 •ശ്രീ വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജ് തിരുവനന്തപുരം -3,37,512 •ആതുരാശ്രമം എൻ.എസ്.എസ്. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, കോട്ടയം -4,79,867.

•കല്പിതസർവകലാശാലാ വിഭാഗത്തിൽ കൊല്ലം ക്ലാപ്പന അമൃത സ്കൂൾ ഓഫ് ആയുർവേദ -9,10,204.

എല്ലാറൗണ്ടുകളും പൂർത്തിയായപ്പോൾ ഉള്ള സ്ഥിതിയാണിത്. ഈ പ്രവണതകൾ അതേപോലെ ഈവർഷം ആവർത്തിക്കണമെന്നില്ല.

വിവരങ്ങൾക്ക്: aaccc.gov.in

Content Highlights: MCC Councelling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented