എം.സി.സി. യു.ജി. രണ്ടാംറൗണ്ട് നടപടികൾ ബുധനാഴ്ച മുതൽ


ഡോ. എസ്. രാജൂകൃഷ്ണൻ

Representative image

എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്‌സി. നഴ്സിങ് പ്രോഗ്രാമുകളിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എം.സി.സി.) രണ്ടാംറൗണ്ട് പ്രവേശനനടപടികൾ https://mcc.nic.in-ൽ ബുധനാഴ്ച തുടങ്ങും.

ആദ്യറൗണ്ടിന് രജിസ്റ്റർചെയ്യാത്തവർക്ക് താത്‌പര്യമുണ്ടെങ്കിൽ നവംബർ ഏഴിന് രാവിലെ 11 വരെ രജിസ്റ്റർചെയ്യാം. രജിസ്റ്റർചെയ്ത് തുകയടച്ച് നവംബർ മൂന്നുമുതൽ എട്ടിന് രാത്രി 11.55 വരെ ചോയ്സ് നൽകാം. ചോയ്സ് ലോക്കിങ്ങിന് എട്ടിന് വൈകീട്ട് മൂന്നുമുതൽ രാത്രി 11.55 വരെ സമയമുണ്ട്. സീറ്റ് അലോട്‌മെൻറ് 11-ന് പ്രഖ്യാപിക്കും. 12മുതൽ നവംബർ 18വരെ കോളേജിൽ/സ്ഥാപനത്തിൽ പ്രവേശനം നേടാം.ആർക്കൊക്കെ പങ്കെടുക്കാം

ആദ്യറൗണ്ടിൽ ചോയ്സ് നൽകി സീറ്റ് കിട്ടാത്തവർ, കിട്ടിയ സീറ്റ് വേണ്ടെന്നുവെച്ച് ഫ്രീ എക്സിറ്റ് എടുത്തവർ, സീറ്റ് സ്വീകരിച്ച് പ്രവേശനം നേടി അതിൽനിന്ന്‌ ഓൺലൈനായി രാജിവെച്ചവർ തുടങ്ങിയവർ വീണ്ടും രജിസ്റ്റർചെയ്യേണ്ട. ഫീസും അടയ്ക്കേണ്ട. പക്ഷേ, ഇവരെല്ലാം രണ്ടാംറൗണ്ടിലേക്ക് പുതിയ ചോയ്സ് നൽകണം. ആദ്യറൗണ്ടിലേക്ക് നൽകിയവ നിലനിൽക്കില്ല.

ആദ്യറൗണ്ട് പ്രവേശനം ലഭിച്ച് രേഖാപരിശോധനാ സമയത്ത് സീറ്റ് റദ്ദാക്കപ്പെട്ടവർക്ക് രണ്ടാംറൗണ്ടിൽ മാറിയ കാറ്റഗറിയിൽ പരിഗണിക്കാനായി പഴയ രജിസ്ട്രേഷൻവെച്ച് ചോയ്സ് നൽകാം. ആദ്യറൗണ്ട് സീറ്റ് സ്വീകരിച്ച് കോളേജിൽ പ്രവേശനം നേടിയ രണ്ടാംറൗണ്ടിലേക്ക് അപ്ഗ്രഡേഷൻ ആഗ്രഹിക്കുന്നവർക്കും പഴയ രജിസ്ട്രേഷനോടെ പുതിയ ചോയ്സ് നൽകാം. രണ്ടാംറൗണ്ടിൽ മാറ്റംവന്നാൽ സ്വീകരിക്കണം. ആദ്യറൗണ്ട് സീറ്റ് നിലനിൽക്കില്ല. രണ്ടാംറൗണ്ടിൽ മാറ്റംവരാതിരിക്കുകയോ രണ്ടാംറൗണ്ടിലേക്ക് പുതിയ ചോയ്സ് നൽകാതിരിക്കുകയോ ചെയ്താൽ ആദ്യറൗണ്ട് സീറ്റ് നിലനിൽക്കും.

രണ്ടാംറൗണ്ടിൽപ്രവേശനം നേടിയാൽ

രണ്ടാംറൗണ്ടിലെ സീറ്റിൽ പ്രവേശനം നേടുന്നവർക്ക് ആ സീറ്റ് വേണ്ടെന്നുവെക്കാൻ കഴിയില്ല. മറ്റൊരു സീറ്റ് അലോട്‌മെൻറ് പ്രക്രിയയിലും (സംസ്ഥാനതലത്തിലേതുൾപ്പെടെ) തുടർന്ന് പങ്കെടുക്കാൻ കഴിയില്ല.

എക്സിറ്റ് വ്യവസ്ഥകൾ

രണ്ടാംറൗണ്ടിൽ ലഭിക്കുന്ന സീറ്റിൽചേരാൻ താത്‌പര്യമില്ലെങ്കിൽ സെക്യൂരിറ്റിത്തുക വേണ്ടെന്നുവെച്ച് പ്രക്രിയയിൽനിന്ന്‌ പുറത്തുപോകാം. അവർക്ക് വീണ്ടും രജിസ്റ്റർചെയ്ത് പണമടച്ച് മോപ്‌അപ് റൗണ്ടിൽ പങ്കെടുക്കാം.

അപ്ഗ്രഡേഷൻ ലഭിച്ചാൽ

രണ്ടാംറൗണ്ടിൽ സീറ്റ് അപ്ഗ്രേഡ് ചെയ്ത് ലഭിക്കുന്നവർ ആദ്യറൗണ്ട് അടിസ്ഥാനമാക്കി പ്രവേശനം നേടിയ സ്ഥാപനത്തിൽനിന്ന്‌ എം.സി.സി. സോഫ്റ്റ്‌വേർ വഴി അവർ രൂപപ്പെടുത്തുന്ന ഓൺലൈൻ റിലീവിങ് ലെറ്റർ വാങ്ങി പുതിയ അലോട്‌മെൻറ് സീറ്റിൽ പ്രവേശനം നേടണം. രണ്ടാംറൗണ്ടിലെ അപ്ഗ്രഡേഷൻ അലോട്‌മെൻറ് കാറ്റഗറിമാറ്റംവഴി ആദ്യറൗണ്ട് അടിസ്ഥാനമാക്കി പ്രവേശനംനേടിയ സ്ഥാപനത്തിൽത്തന്നെയാണെങ്കിൽ അവരും മുകളിൽ സൂചിപ്പിച്ച രീതിയിൽ ഓൺലൈൻ റിലീവിങ് ഓർഡർ വാങ്ങണം. അപ്ഗ്രേഡ് ചെയ്യപ്പെട്ട കാറ്റഗറി വ്യക്തമാക്കുന്ന ഓൺലൈനായി ജനറേറ്റ് ചെയ്യപ്പെടുന്ന അഡ്മിഷൻ കത്തും വാങ്ങണം.

അപ്ഗ്രഡേഷൻ ലഭിക്കാതെ വന്നാൽ

ആദ്യറൗണ്ടിൽ അഡ്മിഷൻ എടുത്ത അപ്ഗ്രഡേഷൻ ഓപ്റ്റ് ചെയ്ത് രണ്ടാംറൗണ്ടിൽ പങ്കെടുത്ത ഒരാൾക്ക് അപ്ഗ്രഡേഷൻ ലഭിക്കാതെ വന്നാൽ സീറ്റിൽനിന്ന്‌ രാജിവെക്കാൻ കഴിയില്ല.

വിശദമായ മാർഗനിർദേശങ്ങൾ വെബ്സൈറ്റിലെ യു.ജി. ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

Content Highlights: MCC Admission Procedure


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented